പോസ്‌റ്റോഫീസ് സേവിംഗ്‌സ് അക്കൗണ്ടിന് ഇനിമുതല്‍ മിനിമം ബാലന്‍സ് വേണം, പുതിയ നിബന്ധന ഇങ്ങനെ

By Web Team  |  First Published Dec 12, 2020, 5:24 PM IST

പോസ്റ്റോഫീസിൽ ഒരു സേവിംഗ് അക്കൗണ്ട് തുറക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 500 രൂപയാണ്. 


ദില്ലി: പോസ്‌റ്റോഫീസ് സേവിംഗ്‌സ് അക്കൗണ്ടിന് മിനിമം ബാലന്‍സ് നിബന്ധന ഏര്‍പ്പെടുത്തി. സേവിംഗ്‌സ് അക്കൗണ്ടില്‍ ഉപഭോക്താക്കള്‍ ഇനിമുതല്‍ 500 രൂപ മിനിമം ബാലന്‍സ് നിലനിര്‍ത്തണം. അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഇല്ലാത്ത പക്ഷം 100 രൂപയും ജിഎസ്ടിയും പിഴയായി ഈടാക്കും. 

പുതിയ നിര്‍ദ്ദേശം ഡിസംബര്‍ 11 മുതല്‍ നിലവില്‍ വന്നു. പോസ്റ്റോഫീസ് സേവിംഗ്സ് അക്കൗണ്ടുകൾ നിലവിൽ വ്യക്തിഗത, ജോയിന്റ് അക്കൗണ്ടുകളിൽ പ്രതിവർഷം 4% പലിശ വാഗ്ദാനം ചെയ്യുന്നു.

Latest Videos

undefined

“സാമ്പത്തിക വർഷത്തിന്റെ അവസാനത്തിൽ അക്കൗണ്ട് ബാലൻസ് 500 രൂപയായി ഉയർത്തിയില്ലെങ്കിൽ 100 രൂപ അക്കൗണ്ട് മെയിന്റനൻസ് ഫീസായി കുറവ് ചെയ്യും,” പുതിയ നിയമം പറയുന്നു. 

പോസ്റ്റോഫീസിൽ ഒരു സേവിംഗ് അക്കൗണ്ട് തുറക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 500 രൂപയാണ്, തുടർന്നുള്ള നിക്ഷേപം 10 രൂപയിൽ കുറവായിരിക്കരുത്. ഏറ്റവും കുറഞ്ഞ പിൻവലിക്കൽ തുക 50 രൂപയാണ്. നിക്ഷേപത്തിന് പരമാവധി പരിധിയൊന്നുമില്ല. 500 രൂപയിൽ താഴേക്ക് മിനിമം ബാലൻസ് കുറയ്ക്കുന്ന ഒരു പിൻവലിക്കലും അനുവദനീയമല്ല.

തുടർച്ചയായി മൂന്ന് സാമ്പത്തിക വർഷത്തേക്ക് ഒരു അക്കൗണ്ടിൽ ഇടപാട് ഇല്ലെങ്കിൽ, അക്കൗണ്ട് നിശബ്ദമോ പ്രവർത്തനരഹിതമോ ആയി കണക്കാക്കും. അത്തരം അക്കൗണ്ടുകൾ പുനരുജ്ജീവിപ്പിക്കുന്നതിന് ഒരു അപേക്ഷാ ഫോമിനൊപ്പം പുതിയ കെ വൈ സി രേഖകൾ, പാസ്ബുക്ക് എന്നിവ സമർപ്പിക്കണം.

click me!