സാമൂഹിക സുരക്ഷാ പെൻഷനും ക്ഷേമ പെൻഷനും ലഭിക്കുന്നതിനുളള മസ്റ്ററിങ്ങിന് ഈ മാസം 15 വരെ വീണ്ടും അവസരം നൽകിയിട്ടുണ്ട്.
തിരുവനന്തപുരം: സർവീസ് പെൻഷൻകാരുടെ വാർഷിക മസ്റ്ററിങ്ങിനുളള അവസാന തീയതി 2021 മാർച്ച് 31 വരെ സർക്കാർ ദീർഘിപ്പിച്ചു. ഇതുസംബന്ധിച്ച് ധനവകുപ്പ് ഉത്തരവിറക്കി.
സാധാരണഗതിയിൽ ട്രഷറിയിൽ നേരിട്ട് ഹാജരായോ, ലൈഫ് സർട്ടിഫിക്കറ്റ് ട്രഷറിയിൽ സമർപ്പിച്ചോ ജീവൻ പ്രമാൺ പോർട്ടൽ വഴി ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കിയോ ആണ് മസ്റ്റർ ചെയ്യേണ്ടത്. എന്നാൽ, പകർച്ചവ്യാധി സംസ്ഥാനത്ത് രൂക്ഷമായ പശ്ചാത്തലത്തിൽ മസ്റ്റർ ചെയ്യാൻ, ലൈഫ് സർട്ടിഫിക്കറ്റ് തപാലിലോ ഇ -മെയിലിലോ അയച്ചാൽ മതിയാകും.
സാമൂഹിക സുരക്ഷാ പെൻഷനും ക്ഷേമ പെൻഷനും ലഭിക്കുന്നതിനുളള മസ്റ്ററിങ്ങിന് ഈ മാസം 15 വരെ വീണ്ടും അവസരം നൽകിയിട്ടുണ്ട്.