ദേശീയ പെൻഷൻ പദ്ധതി കമ്പനി നിയമത്തിന് കീഴിലോ പ്രത്യേകമായി രൂപീകരിക്കുന്ന 15 അംഗ ബോർഡിന് കീഴിലോ കൊണ്ടുവരാനാണ് പദ്ധതിയിടുന്നതെന്നാണ് റിപ്പോർട്ടുകൾ.
ദില്ലി: പെൻഷൻ മേഖലയിലെ നേരിട്ടുളള വിദേശനിക്ഷേപ പരിധി 74 ശതമാനത്തിലേക്ക് ഉയർത്തിയ നടപടിക്ക് പിന്നാലെ ദേശീയ പെൻഷൻ പദ്ധതിയിൽ മാറ്റം വന്നേക്കുമെന്ന് സൂചന. ദേശീയ പെൻഷൻ പദ്ധതി (എൻപിഎസ്) പെൻഷൻ ഫണ്ട് റഗുലേറ്ററി ആൻഡ് ഡെവലപ്പ്മെന്റ് അതോറിറ്റിക്ക് (പിഎഫ്ആർഡിഎ) കീഴിൽ നിന്ന് മാറ്റിയേക്കുമെന്നാണ് ദേശീയ മാധ്യമ റിപ്പോർട്ടുകൾ.
ഇത് സംബന്ധിച്ച ബിൽ ഈ വർഷം പാർലമെന്റിൽ അവതരിപ്പിക്കും. 2013 ൽ പിഎഫ്ആർഡിഎ നിയമം കൊണ്ടുവന്നത് മുതൽ എൻപിഎസ് ഇതിന് കീഴിലാണ്. വിദേശനിക്ഷേപ പരിധി കൂട്ടുന്നതിനാണ് ഈ നിയമം ഭേദഗതി ചെയ്യുന്നത്. ദേശീയ പെൻഷൻ പദ്ധതി കമ്പനി നിയമത്തിന് കീഴിലോ പ്രത്യേകമായി രൂപീകരിക്കുന്ന 15 അംഗ ബോർഡിന് കീഴിലോ കൊണ്ടുവരാനാണ് പദ്ധതിയിടുന്നതെന്നാണ് റിപ്പോർട്ടുകൾ.