ജൂലൈ മാസത്തെ എൻഇടിസി ഫാസ്റ്റാഗ് ഇടപാടുകളുടെ എണ്ണം വർധിച്ചു

By Web Team  |  First Published Aug 11, 2020, 3:25 PM IST

2020 ജൂലൈയിൽ, ഫാസ്റ്റാഗിന്റെ ഇടപാട് എണ്ണം 86.26 ദശലക്ഷമായിരുന്നു, ഇടപാട് മൂല്യം 1623.30 കോടി രൂപയാണ്. 


മുംബൈ: നാഷണൽ ഇലക്ട്രോണിക് ടോൾ കളക്ഷൻ (എൻ ഇ ടി സി) പ്രോഗ്രാമിന് കീഴിലുള്ള എൻഇടിസി ഫാസ്റ്റാഗിന്റെ ഇടപാടുകളുടെ എണ്ണം 2020 ജൂലൈയിൽ 86 ദശലക്ഷം കവിഞ്ഞു. കഴിഞ്ഞ രണ്ട് മാസത്തെ അപേക്ഷിച്ച് 54 ശതമാനം വർധനവാണ് രേഖപ്പെടുത്തിയതെന്ന് നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) അറിയിച്ചു.

2020 ജൂലൈയിൽ, ഫാസ്റ്റാഗിന്റെ ഇടപാട് എണ്ണം 86.26 ദശലക്ഷമായിരുന്നു, ഇടപാട് മൂല്യം 1623.30 കോടി രൂപയാണ്. 2020 ജൂണിലെ ഇടപാടുകളുടെ എണ്ണം 81.92 ദശലക്ഷവും ഇടപാട് മൂല്യം 2020 ജൂണിൽ 1511.93 കോടിയുമായിരുന്നു.

Latest Videos

“എൻഇടിസി ഫാസ്റ്റാഗിന്റെ പ്രവർത്തനക്ഷമത ദശലക്ഷക്കണക്കിന് വാഹന ഉടമകളെ തടസ്സമില്ലാത്ത ടോൾ പ്ലാസ ഇടപാട് നടത്താൻ സഹായിച്ചു. എൻപിസിഐ ഉപയോക്താക്കൾക്ക് അവശ്യ യാത്രകൾ സുരക്ഷിതമാക്കാനും കോൺടാക്റ്റ്ലെസ്, തടസ്സരഹിതവും സൗജന്യവുമായ ടോൾ പേയ്മെന്റുകൾ നൽകാനും ശ്രമിക്കുന്നു. പ്രാദേശിക നഗരവാസികൾക്ക് ഡിജിറ്റൽ കോൺടാക്റ്റ്ലെസ് ടോൾ പേയ്മെന്റ് സൗകര്യം ഇതിലൂടെ പ്രാപ്തമാക്കുന്നു," എൻ പി സി ഐ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ പ്രവീണ റായ് പറഞ്ഞു. 

click me!