ഇഎസ്ഐ ആനുകൂല്യത്തിനുളള ശമ്പള പരിധി 50,000 രൂപയാക്കാൻ നിവേദനം

By Web Team  |  First Published Aug 29, 2020, 3:17 PM IST

നിലവിൽ ഇഎസ്ഐ ആനുകൂല്യത്തിനുളള ശമ്പള പരിധി 21,000 രൂപയാണ്.


തിരുവനന്തപുരം: ഇഎസ്ഐ ആനുകൂല്യത്തിനുളള ശമ്പള പരിധി 50,000 രൂപയായി ഉയർത്തണമെന്നാവശ്യപ്പെട്ട് എൻ കെ പ്രേമചന്ദ്രൻ എംപി തൊഴിൽ മന്ത്രി സന്തോഷ് ​ഗാങ്വാറിന് നിവേദനം നൽകി. ശമ്പളത്തിന്റെ അടിസ്ഥാനത്തിൽ ഉയർന്ന ഇപിഎഫ് പെൻഷൻ നൽകാനുളള കോടതി ഉത്തരവ് നടപ്പാക്കണമെന്നും അദ്ദേഹം നിവേദനത്തിൽ ആവശ്യപ്പെട്ടു. 

നിലവിൽ ഇഎസ്ഐ ആനുകൂല്യത്തിനുളള ശമ്പള പരിധി 21,000 രൂപയാണ്. ഇത് 50,000 രൂപയാക്കി ഉയർത്തണമെന്നാണ് എൻ കെ പ്രേമചന്ദ്രൻ എംപി ആവശ്യപ്പെടുന്നത്. ഇപ്പോഴുളള ശമ്പള പരിധി നിശ്ചയിച്ചത് 2017 ജനുവരിയിലാണ്. പിന്നീട് ശമ്പള വർധന ഉണ്ടായെങ്കിലും രാജ്യത്തെ തൊഴിലാളികളുടെ ജീവിത നിലവാരത്തിൽ മാറ്റമുണ്ട‌ായില്ല. ഇതോടെ ആയിരക്കണക്കിന് തൊഴിലാളികൾ ഇഎസ്ഐ സുരക്ഷാ പദ്ധതിക്ക് പുറത്ത് പോകുന്ന സാഹചര്യം ഉണ്ടായതായും അദ്ദേഹം വ്യക്തമാക്കി. 

Latest Videos

രാജ്യത്തെ ചികിത്സാ ആവശ്യങ്ങൾക്കുളള ചെലവ് വലിയ തോതിൽ വർധിച്ചുവരുന്ന സാഹചര്യത്തിൽ തൊഴിലാളികൾ ഇഎസ്ഐ പരിധിക്ക് പുറത്ത് നിൽക്കുന്നത് ​ഗുരുതരമായ സാമൂഹ്യ പ്രശ്നമായി മാറിയിരിക്കുകയാണെന്നും എംപി നിവേദനത്തിൽ അഭിപ്രായപ്പെട്ടു. 

click me!