2016 ഏപ്രിൽ മുതൽ ഈ വർഷം മെയ് വരെ എസ്ഐപി അക്കൗണ്ടുകളിൽ നാല് മടങ്ങ് വർധനയുണ്ടായി.
മുംബൈ: രാജ്യത്തെ മ്യൂച്വൽ ഫണ്ട് എസ്ഐപി (സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ) നിക്ഷേപം 4.67 ലക്ഷം കോടി രൂപയായെന്ന് അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഇൻ ഇന്ത്യ (ആംഫി) അറിയിച്ചു. നിക്ഷേപം 2016 ഓഗസ്റ്റ് 31 ലെ 1,25,394 കോടി രൂപയിൽ നിന്ന് ഈ വർഷം മെയ് 31 ന് 4,67,366.13 കോടി രൂപയിലേക്ക് വർധിച്ചു.
നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ അഞ്ച് മാസങ്ങളിൽ 42,148 കോടി രൂപയുടെ നിക്ഷേപ വളർച്ചയുണ്ടായി. 2016 ഏപ്രിൽ മുതൽ ഈ വർഷം മെയ് വരെ എസ്ഐപി അക്കൗണ്ടുകളിൽ നാല് മടങ്ങ് വർധനയുണ്ടായി.
undefined
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona