തന്ത്രം പിടികിട്ടിയവന് നേട്ടങ്ങൾ മാത്രം നൽകും നിക്ഷേപം; മ്യൂചൽ ഫണ്ടിൽ എങ്ങനെ തുടങ്ങാം

By R Akhil Ratheesh  |  First Published Dec 20, 2019, 6:07 PM IST

മ്യൂചൽ ഫണ്ടിൽ നിക്ഷേപിക്കുന്ന ഒരാൾക്ക് വേണ്ടത് കാത്തിരിപ്പിനുള്ള ക്ഷമയാണ്. ദീർഘകാലാടിസ്ഥാനത്തിൽ സാമ്പത്തിക നേട്ടമുണ്ടാക്കാൻ പറ്റിയ എറ്റവും നല്ല ഉപാധിയാണ് മ്യൂചൽ ഫണ്ടുകൾ.
 


മ്യൂചൽ ഫണ്ട്' എന്ന് കേൾക്കുമ്പോൾത്തന്നെ ചിലർക്ക് നീരസമാണ്. മറ്റു ചിലർക്ക് ഭയവും എന്നാൽ ഇതിന്റെ ടെക്നിക്‌ പിടി കിട്ടിയവർ തീർച്ചയായിട്ടം നേട്ടം കൊയ്തതിന്റെ സന്തോഷത്തിലായിരിക്കും.

Latest Videos

undefined

മ്യൂചൽ ഫണ്ടിൽ നിക്ഷേപിക്കുന്ന ഒരാൾക്ക് വേണ്ടത് കാത്തിരിപ്പിനുള്ള ക്ഷമയാണ്. ദീർഘകാലാടിസ്ഥാനത്തിൽ സാമ്പത്തിക നേട്ടമുണ്ടാക്കാൻ പറ്റിയ എറ്റവും നല്ല ഉപാധിയാണ് മ്യൂചൽ ഫണ്ടുകൾ.

ആദ്യമായി എന്താണ് മ്യൂചൽ ഫണ്ട്?

ഷെയർ മാർക്കറ്റുകളിൽ നിക്ഷേപിക്കണമെന്ന് താൽപര്യപ്പെടുന്നവർ നേരിടുന്ന എറ്റവും വലിയ പ്രശ്നം ഏത് ഷെയറിൽ എങ്ങനെ നിക്ഷേപിക്കും എന്നതാണ്. തന്നെയല്ല ഷെയറുകളുടെ മൂല്യം കൂടുകയും കുറയുകയും ചെയ്യുന്ന സമയത്ത് കൃത്യമായി ഇതിന്റെ വിൽക്കൽ വാങ്ങൽ നടത്തിയാൽ മാത്രമേ നേട്ടമുണ്ടാക്കാൻ കഴിയൂ.

എന്നാൽ, മ്യൂചൽ ഫണ്ടുകൾ ഈ പ്രശ്നം പരിഹരിക്കുന്നു. മുൻകൂട്ടി നിശ്ചയിച്ച ഒരു പറ്റം ഷെയറുകളിലേക്ക് അവരുടെ പ്രകടനമനുസരിച്ച് നിക്ഷേപിക്കുന്നതാണ് മ്യൂചൽ ഫണ്ടുകൾ.

ഉദാഹരണത്തിന് രാജ്യത്ത് ഓഹരി വിപണിയിലെ മുന്ന് കമ്പിനികളെ നമുക്ക് സങ്കൽപ്പിക്കാം. എ ബി സി ബാങ്ക്,  സി ഡി ഇ ടയേഴ്‌സ്, എക്‌സ് വൈ സെഡ് മോട്ടെഴ്സ്. ഒരു എ എം സി (മ്യൂചൽ ഫണ്ട് കമ്പിനികളെ അസറ്റ് മാനേജ്മെന്റെ കമ്പിനികൾ എന്ന് വിളിക്കും) മുകളിൽ പറഞ്ഞിരിക്കുന്ന മുന്ന് കമ്പിനികളുടെ അടിസ്ഥാനത്തിൽ അവരുടെ ഷെയറുകൾ വാങ്ങിക്കും . ഇങ്ങനെ വാങ്ങിക്കൂട്ടുന്നവയെ യൂണിറ്റ്സ് എന്ന് വിളിക്കും. ഈ മൂന്ന് ഷെയറുകളുടെ മൂല്യം വർധിക്കുന്നതനുസരിച്ച് നെറ്റ് അസറ്റ് വാല്യൂ (എൻ എ വി) വർദ്ധിക്കും.മൊത്തം ഷെയറുകളുടെ ഒരു ആവറേജാണ് നെറ്റ് അസറ്റ് വാല്യൂ എന്ന എൻ എ വി.

മ്യൂചൽ ഫണ്ടിലേക്ക് ആദ്യമായി നിക്ഷേപിക്കുന്നവർ ശ്രദ്ധിക്കേണ്ടത്

തങ്ങൾ തിരഞ്ഞെടുക്കുന്ന ഫണ്ടുകൾ എതൊക്കെ ഷെയറുകളിലേക്കാണ് നിക്ഷേപിക്കുന്നതെന്നും പിന്നെ അവയുടെ എൻ എ വി യും. എത്ര നാളായി ഈ ഫണ്ടുകൾ മാർക്കറ്റിൽ ലഭിക്കുന്നതായും ശ്രദ്ധിക്കണം.

ഇനി നിക്ഷേപിക്കുമ്പോൾ സ്വീകരിക്കേണ്ട ഒരു ചെറിയ തന്ത്രം. മ്യൂചൽ ഫണ്ടുകൾ ഷെയർ മാർക്കറ്റുകളുടെ ഉയർച്ചയും താഴ്ച്ചയും അനുസരിച്ചാണ് പ്രവർത്തിക്കുന്നത്. എല്ലാവർക്കും ഒരു തെറ്റിദ്ധാരണയുണ്ട് മൂല്യം കൂടി നിൽക്കുമ്പോളാണ് നിക്ഷേപം നടത്തേണ്ടതെന്ന്. ബാങ്ക് സ്ഥിര നിക്ഷേപങ്ങളുടെ കാര്യത്തിൽ ഈ തത്ത്വം ഫലിക്കും. എന്നാൽ, മ്യൂചൽ ഫണ്ടുകളുടെ കാര്യത്തിൽ മറിച്ചാണ്. വില ഇടിയുന്ന സമയത്ത് ശ്രദ്ധാപൂർവം ഫണ്ടുകൾ തെരഞ്ഞെടുത്താൽ ഇരട്ടി ലാഭം കൊയ്യാം.

തുടരും...

മുന്‍ ലക്കങ്ങള്‍:

#1 നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍ !, ഇഎംഐയ്ക്ക് നേര്‍വിപരീതമായി പ്രവര്‍ത്തിച്ചാല്‍ മാത്രം മതി

#2 500 രൂപയില്‍ തുടങ്ങാം, 43 ലക്ഷം വരെ നേടാം: പിപിഎഫ് എന്ന സുഹൃത്തിനെ പരിചയപ്പെടാം

#3 വെറും 100 രൂപ നിക്ഷേപിച്ച് തുടങ്ങാം: മകള്‍ക്ക് കൊടുക്കാന്‍ പറ്റിയ ഏറ്റവും വലിയ സമ്മാനം

#4 1000 രൂപയില്‍ എല്ലാം സുരക്ഷിതം; റിട്ടയര്‍മെന്‍റിനോട് ഭയം വേണ്ട, നിങ്ങളെ തേടി നേട്ടം വരും

#5 ഇനി ധൈര്യമായി ക്രെഡിറ്റ് കാര്‍ഡ് എടുക്കാം; വില്ലനല്ല, അടിയന്തര ഘട്ടങ്ങളിലെ ഉറ്റസുഹൃത്ത് !

#6 ക്യാന്‍സര്‍ ചികിത്സാ ചെലവുകളെ ഇനി ഭയക്കേണ്ട: ദിവസവും ഏഴ് രൂപ മാത്രം മാറ്റിവച്ചാല്‍ മതി !
 

click me!