മോട്ടോർ വാഹന നികുതി കുടിശ്ശിക: ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി കലയളവ് നീട്ടി

By Web Team  |  First Published Jan 10, 2021, 12:15 PM IST

വാഹനം നശിച്ച് പോയവർക്കോ മറ്റാർക്കെങ്കിലും കൈമാറ്റം ചെയ്തിട്ടും ഉടമയായി തങ്ങളുടെ പേരിൽ തന്നെ വാഹന രജിസ്ട്രേഷൻ കിടക്കുന്ന സാഹചര്യം ഉളളവർക്കും വാഹനം മോഷണം പോയവർക്കും കുടിശ്ശിക കുറഞ്ഞ നിരക്കിൽ ഒടുക്കാം. 


തിരുവനന്തപുരം: മോ‌ട്ടോർ വാഹന വകുപ്പിലെ നികുതി കുടിശ്ശിക കുറഞ്ഞ നിരക്കിൽ അടയ്ക്കാൻ ഏർപ്പെടുത്തിയ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി മാർച്ച് 31 വരെ സർക്കാർ ദീർഘിപ്പിച്ചു. 2016 മാർച്ച് 31 വരെയോ അതിന് പുറകിലോട്ടുളള കാലയളവിലേക്കോ മാത്രം നികുതി അടച്ചവർക്ക് അവസരം ഉപയോ​ഗിക്കാം. 

നാല് വർഷത്തിലേറെയായി കുടിശ്ശിക ഉണ്ടെങ്കിലും അവസാന നാല് വർഷത്തെ മാത്രം കുടിശ്ശികയുടെ 30 ശതമാനം അടച്ച് ട്രാൻസ്പോർട്ട് വാഹനങ്ങൾക്കെതിരെയുളള നിയമ നടപടികളിൽ നിന്ന് രക്ഷപെടാം. മോട്ടോർ സൈക്കിൽ, കാർ, തുടങ്ങിയ നോൺ ട്രാൻസ്പോർട്ട് വാഹനങ്ങളുടെയും 2020 മാർച്ച് 31 വരെയുളള കുടിശ്ശിക തീർപ്പാക്കാൻ ഇപ്പോൾ അവസരമുണ്ട്. 

Latest Videos

വാഹനം നശിച്ച് പോയവർക്കോ മറ്റാർക്കെങ്കിലും കൈമാറ്റം ചെയ്തിട്ടും ഉടമയായി തങ്ങളുടെ പേരിൽ തന്നെ വാഹന രജിസ്ട്രേഷൻ കിടക്കുന്ന സാഹചര്യം ഉളളവർക്കും വാഹനം മോഷണം പോയവർക്കും കുടിശ്ശിക കുറഞ്ഞ നിരക്കിൽ ഒടുക്കാം. 2020 മാർച്ച് 31 ന് ഏറ്റവും കുറഞ്ഞത് നാല് വർഷം വരെയെങ്കിലും കുടിശ്ശികയുളളവർക്ക് 2016 മാർച്ച് 31 ന് ശേഷം റവന്യു റിക്കവറി വഴി മാത്രം നികുതി അടച്ചവർക്കും നികുതി അടയ്ക്കാതെ ജി - ഫോം വഴി ഇളവ് നേടിയവർക്കും ഈ അവസരം പ്രയോജനപ്പെടുത്താം.  

click me!