18 നും 50 നും ഇടയിൽ പ്രായമുള്ളവർക്ക് പിഎംജെജെബി ലൈഫ് ഇൻഷുറൻസ് ലഭ്യമാണ്.
ദില്ലി: ജൻ ധൻ അക്കൗണ്ടുളളവർക്ക് ലൈഫ്, ആക്സിഡന്റ് ഇൻഷുറൻസ് ഉറപ്പാക്കുമെന്ന് ധനമന്ത്രാലയം വെള്ളിയാഴ്ച അറിയിച്ചു.
ജൻ ധൻ യോജനയ്ക്ക് കീഴിൽ ബാങ്ക് അക്കൗണ്ടുകൾ കൈവശമുള്ളവർക്ക് പ്രധാനമന്ത്രി ജീവൻ ജ്യോതി ബിമ യോജന (പിഎംജെജെബി), പ്രധാനമന്ത്രി സുരക്ഷ ബിമ യോജന (പിഎംഎസ്ബിവൈ) എന്നീ പദ്ധതികൾ ലഭ്യമാക്കും. 18 നും 50 നും ഇടയിൽ പ്രായമുള്ളവർക്ക് പിഎംജെജെബി ലൈഫ് ഇൻഷുറൻസ് ലഭ്യമാണ്. ഈ സ്കീമിന് കീഴിലുള്ള റിസ്ക് കവറേജ് പ്രതിവർഷം 330 രൂപ പ്രീമിയത്തിൽ രണ്ട് ലക്ഷമാണ്.
അപകട ഇൻഷുറൻസായ പിഎംഎസ്ബിവൈ 18-70 വയസ് ഇടയിൽ പ്രായമുള്ളവർക്ക് ലഭ്യമാണ്. ആകസ്മികമായ മരണത്തിനോ പൂർണ്ണ വൈകല്യത്തിനോ പ്രതിവർഷം 12 രൂപ പ്രീമിയത്തിൽ രണ്ട് ലക്ഷവും ഭാഗിക വൈകല്യത്തിന് ഒരു ലക്ഷവുമാണ് സ്കീമിന് കീഴിലുള്ള റിസ്ക് കവറേജ്.