ഓഡിറ്റ് ചെയ്യേണ്ട നികുതിദായകർക്ക് ആദായനികുതി റിട്ടേൺസ് (ഐടിആർ) നൽകേണ്ട തീയതി 2021 ജനുവരി 31 വരെ നീട്ടി
ദില്ലി: നികുതിദായകർക്ക് ആശ്വാസ തീരുമാനവുമായി കേന്ദ്ര സർക്കാർ, 2019-20 സാമ്പത്തിക വർഷത്തിൽ വ്യക്തിഗത നികുതിദായകർക്ക് റിട്ടേൺ സമർപ്പിക്കാനുള്ള സമയപരിധി ഡിസംബർ 31 വരെ ഒരു മാസം കൂടി നീട്ടി
കൂടാതെ, ഓഡിറ്റ് ചെയ്യേണ്ട നികുതിദായകർക്ക് ആദായനികുതി റിട്ടേൺസ് (ഐടിആർ) നൽകേണ്ട തീയതി 2021 ജനുവരി 31 വരെ നീട്ടി.
undefined
കൊവിഡ് -19 പകർച്ചവ്യാധി മൂലം പ്രതിസന്ധിയിലായ നികുതിദായകർക്ക് ആശ്വാസം നൽകുന്നതിനായി 2019 -20 സാമ്പത്തിക വർഷത്തിൽ ഐടിആർ സമർപ്പിക്കുന്നതിനുള്ള വിവിധ തീയതികൾ ജൂലൈ 31 മുതൽ നവംബർ 30 വരെ സർക്കാർ നേരത്തെ നീട്ടിയിരുന്നു.
"നികുതിദായകർക്ക് ആദായനികുതി റിട്ടേൺ നൽകുന്നതിനുള്ള അവസാന തീയതി നിയമപ്രകാരം ജൂലൈ 31 ആയിരുന്നു, ഇത് 2020 ഡിസംബർ 31 വരെ നീട്ടി. അന്താരാഷ്ട്ര / നിർദ്ദിഷ്ട ആഭ്യന്തര ഇടപാടുകളുമായി ബന്ധപ്പെട്ട് റിപ്പോർട്ട് നൽകേണ്ട നികുതിദായകർക്ക് ഐടിആർ നൽകാനുള്ള അവസാന തീയതി 2021 ജനുവരി 31 വരെയും നീട്ടി," കേന്ദ്ര ബോർഡ് (സിബിഡിടി) പ്രസ്താവനയിൽ പറഞ്ഞു