ഇൻഷുറൻസ് പോളിസികൾ ഡിജിലോക്കർ വഴി നൽകണമെന്ന് ഇൻഷുറൻസ് റ​ഗുലേറ്ററി അതോറിറ്റി

By Web Team  |  First Published Feb 14, 2021, 12:39 PM IST

പോളിസി ഉടമകൾക്ക് ഇൻഷുറൻസ് പോളിസികൾ ഡിജിലോക്കറിൽ സൂക്ഷിക്കാൻ സംവിധാനമെരുക്കണമെന്നും അതോറിറ്റി നിർദ്ദേശിക്കുന്നു. 


ദില്ലി: ഇൻഷുറൻസ് പോളിസികൾ ഡിജിറ്റലായി ഡിജിലോക്കർ വഴി നൽകാൻ സംവിധാനമൊരുക്കണമെന്ന് ഇൻഷുറൻസ് റ​ഗുലേറ്ററി ആന്റ് ഡെവലപ്പ്മെന്റ് അതോറിറ്റി (ഐആർഡിഎ). ഇൻഷുറൻസ് കമ്പനികളോടാണ് ഐആർഡിഎ ഇക്കാര്യത്തിൽ നിർദ്ദേശം നൽകിയത്. 

പോളിസി ഉടമകൾക്ക് ഇൻഷുറൻസ് പോളിസികൾ ഡിജിലോക്കറിൽ സൂക്ഷിക്കാൻ സംവിധാനമെരുക്കണമെന്നും അതോറിറ്റി നിർദ്ദേശിക്കുന്നു. മേഖലയിലെ ഇപ്പോഴുളള പോളിസികൾ കിട്ടാത്തതുമായി ബന്ധപ്പെട്ട പരാതികൾ കുറയ്ക്കാൻ ഡിജിറ്റൽ പോളിസികൾ സഹായിക്കുമെന്നാണ് കണക്കാക്കുന്നത്. ഇത് നടപ്പാക്കുന്നതിന് ആവശ്യമായ സാങ്കേതിക സഹായം ഐടി മന്ത്രാലയത്തിലെ ഇ ​ഗവേണൻസ് ഡിവിഷൻ ലഭ്യമാക്കും.  

Latest Videos

click me!