ഇന്ത്യയിലെ 68 ശതമാനം ഉപഭോക്താക്കളും ഓണ്‍ലൈന്‍, മൊബൈല്‍ ബാങ്കിങ് ആപ്പുകള്‍ ഉപയോഗിക്കുന്നു: എഫ്‌ഐഎസ്

By Web Team  |  First Published Jun 16, 2021, 6:51 PM IST

കഴിഞ്ഞ 12 മാസത്തിനുള്ളില്‍ 34 ശതമാനം ഇടപാടുകാരും സാമ്പത്തിക തട്ടിപ്പുകള്‍ക്ക് ഇരയായതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 
 


മുംബൈ:  കൊവിഡ് പശ്ചാത്തലത്തില്‍ ഇന്ത്യയിലെ ഡിജിറ്റല്‍ പണമിടപാടുകള്‍ വര്‍ധിച്ചതായി സാമ്പത്തിക സാങ്കേതികവിദ്യാ രംഗത്തെ മുന്‍നിരക്കാരായ എഫ്‌ഐഎസിന്റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.  ഇന്ത്യയിലെ 68 ശതമാനം ഉപഭോക്താക്കളും സാമ്പത്തിക ഇടപാടുകള്‍ നടത്താനായി ഓണ്‍ലൈന്‍, മൊബൈല്‍ ബാങ്കിങ് ആപ്പുകള്‍ ഉപയോഗിക്കുന്നു. 

ഇപ്പോള്‍ വാങ്ങി പിന്നീട് പണം നല്‍കുന്ന സേവനത്തിനായുള്ള ആപ്പുകള്‍ 32 ശതമാനം പേരും ഉപയോഗിക്കുന്നുണ്ട്. ഇവയ്‌ക്കെല്ലാം ഒപ്പം സാമ്പത്തിക തട്ടിപ്പുകളും സംഭവിക്കുന്നുണ്ട്. കഴിഞ്ഞ 12 മാസത്തിനുള്ളില്‍ 34 ശതമാനം ഇടപാടുകാരും സാമ്പത്തിക തട്ടിപ്പുകള്‍ക്ക് ഇരയായതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 

Latest Videos

undefined

മഹാമാരിയെ തുടര്‍ന്ന് ഇന്ത്യയിലെ ഉപഭോക്താക്കള്‍ ഡിജിറ്റല്‍ പണമിടപാടുകള്‍ നടത്തുന്നതിന്റെ പുതിയ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണെന്ന് ഇതേക്കുറിച്ചു പ്രതികരിച്ച എഫ്‌ഐഎസ്, എപിഎംഇഎ,  ചീഫ് റിസ്‌ക് ഓഫീസര്‍, ഭരത് പഞ്ചാല്‍ പറഞ്ഞു. ഉപഭോക്താക്കളുടെ മാറിക്കൊണ്ടിരിക്കുന്ന മുന്‍ഗണനകള്‍ക്ക് അനുസൃതമായ സാങ്കേതികവിദ്യാ മുന്നേറ്റങ്ങള്‍ നടത്താന്‍ ബാങ്കിങ് മേഖലയും പര്യാപ്തമായിരിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!