വീഡിയോ കെവൈസി അപ്‌ഡേറ്റ് സൗകര്യവുമായി ഐഡിബിഐ ബാങ്ക്

By Web Team  |  First Published May 6, 2021, 6:04 PM IST

ഐഡിബിഐ ബാങ്ക് അവതരിപ്പിച്ച വിവിധ ഡിജിറ്റല്‍ നടപടികളുടെ തുടര്‍ച്ചയായി, ബ്രാഞ്ചുകള്‍ സന്ദര്‍ശിക്കാതെ തന്നെ വി-സിഐപി വഴി ഉപയോക്താക്കള്‍ക്ക് അവരുടെ കെവൈസി അപ്‌ഡേറ്റ് ചെയ്യാന്‍ കഴിയുമെന്ന് ഐഡിബിഐ ബാങ്ക് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ സുരേഷ് ഖതന്‍ഹാര്‍ പറഞ്ഞു. 


മുംബൈ: വീഡിയോ കെവൈസി എന്നറിയപ്പെടുന്ന, വീഡിയോ അധിഷ്ഠിത ഉപഭോക്തൃ തിരിച്ചറിയല്‍ പ്രക്രിയക്ക് (വി-സിഐപി) സൗകര്യമൊരുക്കി ഐഡിബിഐ ബാങ്ക്. കൊവിഡ് നടപടികളുടെ ഭാഗമായി റിസര്‍വ് ബാങ്ക് നടത്തിയ പ്രധാന പ്രഖ്യാപനങ്ങളിലൊന്നാണ് വീഡിയോ കെവൈസിയുടെ സാധ്യത വര്‍ധിപ്പിക്കുക എന്നത്. ഉപഭോക്തൃ സൗഹൃദ നടപടിയുടെ ഭാഗമായി, വീഡിയോ കെവൈസി വഴി കാലോചിതമായി കെവൈസി രേഖകള്‍ അപ്‌ഡേറ്റ് ചെയ്യുന്നതിനും ഇത് ഉപഭോക്താക്കള്‍ക്കുള്ള അധിക വിഭാഗങ്ങളില്‍ ഉള്‍പ്പെടുത്തുന്നതിനും ആര്‍ബിഐ നിര്‍ദേശിച്ചിരുന്നു.

ഇതിന്റെ ചുവടുപിടിച്ചാണ് വി-സിഐപി വഴി ആനുകാലിക കെവൈസി അപ്‌ഡേറ്റ് ചെയ്യാനുള്ള സൗകര്യം ഐഡിബിഐ ബാങ്ക് ആരംഭിച്ചത്. 

Latest Videos

ഐഡിബിഐ ബാങ്ക് അവതരിപ്പിച്ച വിവിധ ഡിജിറ്റല്‍ നടപടികളുടെ തുടര്‍ച്ചയായി, ബ്രാഞ്ചുകള്‍ സന്ദര്‍ശിക്കാതെ തന്നെ വി-സിഐപി വഴി ഉപയോക്താക്കള്‍ക്ക് അവരുടെ കെവൈസി അപ്‌ഡേറ്റ് ചെയ്യാന്‍ കഴിയുമെന്ന് ഐഡിബിഐ ബാങ്ക് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ സുരേഷ് ഖതന്‍ഹാര്‍ പറഞ്ഞു. ബാങ്കിന്റെ വെബ്‌സൈറ്റില്‍ ലഭ്യമായ വി-സിഐപി ലിങ്ക് വഴി ഉപയോക്താക്കള്‍ക്ക് അവരുടെ സൗകര്യത്തിനനുസരിച്ച് കെവൈസി അപ്‌ഡേറ്റ് നടത്താം. ഇതൊരു സമ്പൂര്‍ണ സമ്പര്‍ക്കരഹിത പ്രക്രിയ ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

click me!