കമ്പനികള്‍ക്കുളള സമഗ്ര ഡിജിറ്റല്‍ ബാങ്കിംഗ് സൊലൂഷന്‍: ഐസിഐസിഐ സ്റ്റാക് ഫോര്‍ കോര്‍പറേറ്റ്‌സ് അവതരിപ്പിച്ചു

By Web Team  |  First Published Jun 18, 2021, 8:24 PM IST

ധനകാര്യ സേവനം, ഐടി- ഐടിയധിഷ്ഠിത സേവനങ്ങള്‍, ഫാര്‍മ, സ്റ്റീല്‍ തുടങ്ങി 15 മുഖ്യ വ്യവസായമേഖലകളിലാണ് ഐസിഐസിഐ സ്റ്റാക് ലഭ്യമാകുക. ഓരോ വ്യവസായത്തിന്റെ പ്രത്യേകമായ ആവശ്യങ്ങള്‍ നിറവേറ്റാനുതകുന്ന വിധത്തിലാണ് ഐസിഐസിഐ സ്റ്റാക് ലഭ്യമാക്കിയിട്ടുള്ളത്.


മുംബൈ: കോര്‍പറേറ്റ് മേഖലയുടെ ആവശ്യങ്ങള്‍ പൂര്‍ണമായി നിറവേറ്റുന്ന സമഗ്ര ഡിജിറ്റല്‍ ബാങ്കിംഗ് സൊലൂഷന്‍ ' ഐസിഐസിഐ സ്റ്റാക് ഫോര്‍ കോര്‍പറേറ്റ്‌സ്', ഐസിഐസിഐ ബാങ്ക് അവതരിപ്പിച്ചു.

പ്രമോട്ടര്‍മാര്‍, ഗ്രൂപ്പ് കമ്പനികള്‍, ജീവനക്കാര്‍, ഡീലര്‍മാര്‍ തുടങ്ങി ഒരു കമ്പനിയുടെ ആവാസവ്യവസ്ഥയിലെ ഓരോ വിഭാഗത്തിന്റേയും ബാങ്കിംഗ് ആവശ്യങ്ങള്‍ പ്രയാസമില്ലാതെ എളുപ്പത്തില്‍ പൂര്‍ണമായി നിറവേറ്റുന്ന സമഗ്ര ഡിജിറ്റല്‍ ബാങ്കിംഗ് സൊലൂഷനാണ് ഐസിഐസിഐ സ്റ്റാക്. മറ്റു വാക്കില്‍ പറഞ്ഞാല്‍ ഐസിഐസിഐ സ്റ്റാക് ഒരു കമ്പനിക്കു മാത്രമല്ല, അവരുടെ  വിപുലമായ ഉപഭോക്തൃനിരയ്ക്കു കൂടി വൈവിധ്യമാര്‍ന്ന ബാങ്കിംഗ് സേവനങ്ങള്‍ ലഭ്യമാക്കുന്നു.  

Latest Videos

ധനകാര്യ സേവനം, ഐടി- ഐടിയധിഷ്ഠിത സേവനങ്ങള്‍, ഫാര്‍മ, സ്റ്റീല്‍ തുടങ്ങി 15 മുഖ്യ വ്യവസായമേഖലകളിലാണ് ഐസിഐസിഐ സ്റ്റാക് ലഭ്യമാകുക. ഓരോ വ്യവസായത്തിന്റെ പ്രത്യേകമായ ആവശ്യങ്ങള്‍ നിറവേറ്റാനുതകുന്ന വിധത്തിലാണ് ഐസിഐസിഐ സ്റ്റാക് ലഭ്യമാക്കിയിട്ടുള്ളത്. കമ്പനികള്‍ക്കുള്ള ഡിജിറ്റല്‍ ബാങ്കിംഗ് സൊലൂഷന്‍, ഡിജിറ്റല്‍ സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് സൊലൂഷന്‍, ജീവനക്കാര്‍ക്കുള്ള ബാങ്കിംഗ് സൊലൂഷന്‍, പ്രമോട്ടോര്‍മാര്‍, ഡയറക്ടര്‍മാര്‍ തുടങ്ങിയവര്‍ക്കുള്ള  വെല്‍ത്ത് മാനേജ്‌മെന്റ് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍  എന്നിങ്ങിനെ നാലു പ്രധാന  വിഭാഗങ്ങളില്‍ ഡിജിറ്റല്‍ ബാങ്കിംഗ് സേവനങ്ങള്‍  ലഭ്യമാക്കുന്നുവെന്നതാണ് ഐസിഐസിഐ സ്റ്റാക്കിന്റെ സവിശേഷത.

click me!