പൂര്‍ണമായും ഡിജിറ്റല്‍ ആയ ഈ കടലാസി രഹിത സംവിധാനം ഭവന വായ്പകള്‍ക്കും മറ്റു റീട്ടെയില്‍ പദ്ധതികള്‍ക്കും ഘട്ടം ഘട്ടമായി നടപ്പാക്കും.
തിരുവനന്തപുരം: പുതിയ ഉപഭോക്താക്കള്‍ക്ക് ബാങ്കുമായുള്ള വീഡിയോ ആശയ വിനിമയത്തിലൂടെ ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ കെവൈസി പൂര്‍ത്തിയാക്കുവാന്‍ ഐസിഐസിഐ ബാങ്ക് സംവിധാനമൊരുക്കി. സേവിങ്‌സ് അക്കൗണ്ട്, പേഴ്‌സണല്‍ ലോണ്‍, ക്രെഡിറ്റ് കാര്‍ഡ് എന്നിവയ്ക്കായി വീഡിയോ കെവൈസി സംവിധാനം ഉപയോഗിക്കാമെന്ന് ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്ക് വ്യക്തമാക്കി.
പൂര്‍ണമായും ഡിജിറ്റല്‍ ആയ ഈ കടലാസി രഹിത സംവിധാനം ഭവന വായ്പകള്‍ക്കും മറ്റു റീട്ടെയില്‍ പദ്ധതികള്‍ക്കും ഘട്ടം ഘട്ടമായി നടപ്പാക്കും. ശമ്പള അക്കൗണ്ട് അടക്കമുള്ള സേവിങ്‌സ് അക്കൗണ്ടുകള്‍ ആരംഭിക്കുന്നവര്‍ക്ക് വീഡിയോ വഴിയുള്ള കെവൈസി പൂര്‍ത്തിയാക്കല്‍ പ്രയോജനപ്പെടുത്താനാവും. ബാങ്കിന്റെ ആമസോണ്‍ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡിന് അപേക്ഷിക്കുന്നവര്‍ക്കും ഇതു പ്രയോജനപ്പെടുത്താം. മറ്റു ക്രെഡിറ്റ് കാര്‍ഡുകള്‍ക്കും ഭവന വായ്പകള്‍ക്കും മറ്റു ചെറുകിട പദ്ധതികള്‍ക്കും ഉടന്‍ തന്നെ ഈ സേവനം ലഭ്യമാക്കും.
ബാങ്ക് ശാഖയില്‍ പോകുകയോ ഉദ്യോഗസ്ഥരെ സന്ദര്‍ശിക്കുകയോ ചെയ്യാതെ ഏതാനും മിനിറ്റുകള്‍ക്കകം പൂര്‍ത്തിയാക്കാനാവുന്ന ഈ സംവിധാനത്തിന് നിലവിലെ കൊവിഡ് പശ്ചാത്തലത്തില്‍ പ്രസക്തി ഏറെയാണെന്ന് ഐസിഐസിഐ ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അനൂപ് ബഗ്ചി ചൂണ്ടിക്കാട്ടി.