മ്യുച്ചൽ ഫണ്ടിൽ ഒരു കൈ നോക്കാം, ഓൺലൈനായി നിക്ഷേപിക്കേണ്ടത് എങ്ങനെ...

ആവശ്യക്കാർക്ക് നിക്ഷേപിക്കാൻ വിവിധ മ്യൂച്വൽ ഫണ്ടുകൾ അവതരിപ്പിക്കുന്നത്  അസറ്റ് മാനേജ്മെന്റ് കമ്പനികളാണ്. ഓൺലൈനായി മ്യൂച്വൽഫണ്ട് നിക്ഷേപം നടത്തുന്ന വിധം പരിചയപ്പെടാം.

how to invest mutual fund via online

വിപണിയില്‍ നിന്നും ദീര്‍ഘകാലയളവില്‍ നേട്ടം കൊയ്യുന്നതിനുള്ള മികച്ച മാര്‍ഗങ്ങളിലൊന്നാണ് മ്യൂച്ചല്‍ ഫണ്ട് നിക്ഷേപം. സ്ക് എടുക്കാൻ താൽപര്യമുള്ളവരുടെ ഇഷ്ട ചോയ്സാണ് ഇത്. സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റ് പ്ലാൻ (എസ്‌ഐപി) ഉപയോഗിച്ച് സ്ഥിര നിക്ഷേപം സുഗമമായി നടത്താനാകും.ഓഫ് ലൈനായും ഓൺലൈനായും മ്യൂച്വൽ ഫണ്ടുകളിൽ പണം നിക്ഷേപിക്കാം. ആവശ്യക്കാർക്ക് നിക്ഷേപിക്കാൻ വിവിധ മ്യൂച്വൽ ഫണ്ടുകൾ അവതരിപ്പിക്കുന്നത്  അസറ്റ് മാനേജ്മെന്റ് കമ്പനികളാണ്. ഓൺലൈനായി മ്യൂച്വൽഫണ്ട് നിക്ഷേപം നടത്തുന്ന വിധം പരിചയപ്പെടാം.

* ആദ്യം അസ്സറ്റ് മാനേജ്മെന്റ് കമ്പനിയുടെ (എഎംസി) വെബ്‌സൈറ്റിൽ കയറി ഒരു പുതിയ അക്കൗണ്ട് തുറക്കുക, തുടർന്ന് നിക്ഷേപത്തിനായുള്ള വ്യക്തിഗത വിവരങ്ങൾ നൽകുക.
*  ഫോറിൻ അക്കൗണ്ട് ടാക്സ് കംപ്ലയൻസ് ആക്ട് (എഫ്എടിസിഎ) ഫോം പൂരിപ്പിച്ച് ബാങ്ക് വിവരങ്ങൾ നൽകുക.
* കെവൈസി പ്രക്രിയയ്ക്കായി പാൻ, ആധാർ വിശദാംശങ്ങൾ എന്നിവയ്‌ക്കൊപ്പം ക്യാൻസൽഡ് ചെക്ക് ലീഫിന്റെ ഫോട്ടോ അപ്‌ലോഡ് ചെയ്യുക
*  നിക്ഷേപകന്റെ അക്കൗണ്ട്  പ്രവർത്തനസജ്ജമാകും , ഉപഭോക്താവിന് നിക്ഷേപിക്കാൻ ആഗ്രഹിക്കുന്ന ഫണ്ട് തിരഞ്ഞെടുക്കാം
* ഡീമാറ്റ് അക്കൗണ്ട് ഉള്ളവർക്കും ലോഗിൻ ചെയ്ത് മ്യൂച്വൽഫണ്ടുകളിൽ  നിക്ഷേപിക്കാം

Latest Videos

മ്യൂച്വൽ ഫണ്ടുകളിലെ നിക്ഷേപം ഡീമാറ്റ് അക്കൗണ്ട് വഴി ഓൺലൈയി ചെയ്യും വിധം

ഘട്ടം 1: ഡീമാറ്റ് അക്കൗണ്ടിൽ ലോഗിൻ ചെയ്‌ത് മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കാനുള്ള ഓപ്ഷൻ നോക്കുക

ഘട്ടം 2: നിക്ഷേപിക്കാൻ അനുയോജ്യമായ ഒരു ഫണ്ട് തിരഞ്ഞെടുക്കുക.

ഘട്ടം 3: ആവശ്യമായ പണം ഓൺലൈനായി ട്രാൻസ്ഫർ ചെയ്തുകൊണ്ട് നിക്ഷേപം പൂർത്തിയാക്കുക.

എസ്ഐപി വഴി മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപം:

എസ്ഐപി വഴി മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്നതിന്, നിക്ഷേപകർ എസ്ഐപി ഓട്ടോ-ഡെബിറ്റ് തുക പ്രവർത്തനക്ഷമമാക്കേണ്ടതുണ്ട്. ഉപഭോക്താവിന്റെ പേര്, ഫോൺ നമ്പർ, പാൻ നമ്പർ തുടങ്ങിയ വിശദാംശങ്ങളും നൽകണം.

vuukle one pixel image
click me!