എങ്ങനെ ഒരു ആരോഗ്യ ഇൻഷുറൻസ് പോളിസി തിരഞ്ഞെടുക്കും? ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കൂ

By Web Team  |  First Published Nov 25, 2022, 12:40 PM IST

കുറഞ്ഞ ഇൻഷുറൻസ് പ്രീമിയവും ഉയർന്ന കവറേജും ആഗ്രഹിക്കുണ്ടോ.. ആരോഗ്യ ഇൻഷുറൻസ് തിരഞ്ഞെടുക്കുന്നതിന് മുൻപ് എന്തെല്ലാം ശ്രദ്ധിക്കണം എന്നറിയാം 
 


രോഗ്യ ഇൻഷുറൻസ് എടുക്കാൻ ആഗ്രഹിക്കുന്നുണ്ടോ? വിപണിയിൽ നിലവിലുള്ളതിൽ മികച്ച ആരോഗ്യ ഇൻഷുറൻസ് ഏതാണെന്ന് എങ്ങനെ തിരിച്ചറിയും? പോളിസി തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇനി പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക. ഒരു വ്യക്തിയുടെ നിലവിലെ പ്രായവും നിലവിലുള്ള മെഡിക്കൽ അവസ്ഥയും അടിസ്ഥാനമാക്കിയാണ് ഇൻഷുറൻസ് പ്രീമിയങ്ങൾ എടുക്കേണ്ടത്. ഉയർന്ന കൊളസ്ട്രോൾ തുടങ്ങിയ ജീവിതശൈലി രോഗങ്ങളൊന്നും പിടിപെടാനുള്ള സാധ്യത ഇല്ലാത്ത ചെറിയ പ്രായത്തിൽ തന്നെ ഇൻഷുറൻസ് പോളിസികൾ എടുക്കുന്നതാണ് നല്ലത്. കാരണം, ഇത് കുറഞ്ഞ ഇൻഷുറൻസ് പ്രീമിയങ്ങളും വിശാലമായ കവറേജും ഉറപ്പാക്കും, അത് ഗുണമേന്മയുള്ള ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കാൻ നിങ്ങളെ സഹായിക്കും.

ആരോഗ്യ ഇൻഷുറൻസ് തിരഞ്ഞെടുക്കുന്നതിന് മുൻപ് ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം എന്താണെന്ന് വെച്ചാൽ, നിങ്ങളുടെ നഗരത്തിലെ ശരാശരി മെഡിക്കൽ ആശുപത്രി ചെലവുകൾ വിലയിരുത്തുക. ആശുപതിയിൽ എത്തുമ്പോൾ മാത്രം അറിയാതെ, എത്ര ചെലവുകൾ എന്തിനൊക്കെ ഉണ്ടെന്ന് അറിഞ്ഞിരിക്കുക. ഒപ്പം നിങ്ങളുടെയും കുടുംബത്തിന്റെയും ആരോഗ്യ പ്രശ്നങ്ങളും പരിഗണിക്കണം. ഇതിനു മുൻപ് വലിയ ആരോഗ്യ പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ലാത്ത വ്യക്തിയാണ് എന്നുണ്ടെകിൽ കുറഞ്ഞത് 15 ലക്ഷം ഇൻഷുറൻസ് തുകയുള്ള അടിസ്ഥാന ഫാമിലി ഫ്ലോട്ടർ പോളിസി തിരഞ്ഞെടുക്കുക. ഇതിന്റെ വാർഷിക പ്രീമിയം 15,000 മുതൽ 17,000 വരെ ആയിരിക്കും.

Latest Videos

ഇൻഷുറൻസ് കമ്പനിയെ തിരഞ്ഞെടുക്കുന്നതിന് മുൻപ് ലഭ്യമായ ആശുപതികൾ ഏതൊക്കെ എന്നും  ഇൻഷുററുടെ ക്ലെയിം സെറ്റിൽമെന്റ് അനുപാതം എത്രയെന്നും പണരഹിത സൗകര്യങ്ങളുടെ ലഭ്യത ഉണ്ടോ എന്നുള്ള ഘടകങ്ങൾ പരിഗണിക്കുക. ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണെന്ന് തിരിച്ചറിയുക . 
 

click me!