നിക്ഷേപം എങ്ങനെ ചെയ്യണം? ഉപദേശം നല്‍കാന്‍ പുതിയ സംവിധാനം ആരംഭിച്ച് ഫെഡറല്‍ ബാങ്ക്

By Web Team  |  First Published Aug 22, 2019, 11:30 AM IST

ഉപഭോക്താക്കളുടെ താല്‍പര്യങ്ങളും സാമ്പത്തിക മുന്‍ഗണനകളും പരിഗണിച്ച് മ്യൂച്വല്‍ ഫണ്ടുകള്‍, ബോണ്ടുകള്‍, ഇന്‍ഷൂറന്‍സ് ഉല്‍പ്പന്നങ്ങള്‍ മുതലായവയില്‍ നിക്ഷേപിക്കാനുള്ള വിദഗ്ധ ഉപദേശ സേവനങ്ങളും വെല്‍ത്ത് മാനേജ്മെന്‍റ് സെന്‍റര്‍ നല്‍കും. 

കൊച്ചി: ഉപഭോക്താക്കള്‍ക്ക് സാമ്പത്തിക ആസൂത്രണ, ഉപദേശ സേവനങ്ങള്‍ നല്‍കുന്നതിനായി ഫെഡറല്‍ ബാങ്ക് കൊച്ചിയില്‍ വെല്‍ത്ത് മാനേജ്മെന്‍റ് സെന്‍റര്‍ ആരംഭിച്ചു. സമഗ്രമായ സാമ്പത്തിക ആസൂത്രണം, നിക്ഷേപങ്ങള്‍ സംബന്ധിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍, ഉപദേശങ്ങള്‍ എന്നീ സേവനങ്ങള്‍ നല്കും. 

ഉപഭോക്താക്കളുടെ താല്‍പര്യങ്ങളും സാമ്പത്തിക മുന്‍ഗണനകളും പരിഗണിച്ച് മ്യൂച്വല്‍ ഫണ്ടുകള്‍, ബോണ്ടുകള്‍, ഇന്‍ഷൂറന്‍സ് ഉല്‍പ്പന്നങ്ങള്‍ മുതലായവയില്‍ നിക്ഷേപിക്കാനുള്ള വിദഗ്ധ ഉപദേശ സേവനങ്ങളും വെല്‍ത്ത് മാനേജ്മെന്‍റ് സെന്‍റര്‍ നല്‍കും. 

Latest Videos

ഫെഡറല്‍ ബാങ്ക് ചീഫ് ഓപറേറ്റിങ് ഓഫീസറും റീട്ടെയ്ല്‍ ബിസിനസ് മേധാവിയുമായ ശാലിനി വാര്യര്‍ സെന്‍റര്‍ ഉല്‍ഘാടനം ചെയ്തു. 

click me!