എൻഎസ്ഇ, ബിഎസ്ഇ സൂചികകളെ അടിസ്ഥാനമാക്കിയുളള എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകൾ വഴി 2015-16 മുതൽ ഇപിഎഫ്ഒ ഇക്വിറ്റികളിൽ നിക്ഷേപം നടത്തുന്നു.
ദില്ലി: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിന്റെ 60 ദശലക്ഷം ഗുണഭോക്താക്കൾക്ക് ആശ്വാസം. സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസ് 2020-21ൽ പലിശ നിരക്ക് 8.5 ശതമാനമായി നിലനിർത്തി.
2012-13 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കായ 8.5 ശതമാനം പലിശനിരക്കിൽ വീണ്ടും കുറവ് വരുത്തിയേക്കുമെന്ന സൂചനകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. കോമ്പൗണ്ടിംഗിനൊപ്പം ഉയർന്ന ഇപിഎഫ് പലിശനിരക്കും വരിക്കാർക്ക് ലഭിക്കുന്ന തുകയിലും കാര്യമായ വ്യത്യാസമുണ്ടെന്ന് ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.
undefined
“നിക്ഷേപത്തെക്കുറിച്ചുള്ള യാഥാസ്ഥിതിക സമീപനമാണ് ഇപിഎഫ് ഒ സ്ഥിരമായി പിന്തുടരുന്നത്, സുരക്ഷയ്ക്കും പ്രിൻസിപ്പൽ ഫണ്ടിന്റെ സംരക്ഷണത്തിനും മുൻഗണന നൽകുകയെന്നതാണത്. ഇപിഎഫ്ഒ നിക്ഷേപത്തിന് റിസക് സാധ്യതകൾ കുറവാണെന്നും, ”പ്രസ്താവനയിൽ പറയുന്നു.
എൻഎസ്ഇ, ബിഎസ്ഇ സൂചികകളെ അടിസ്ഥാനമാക്കിയുളള എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകൾ വഴി 2015-16 മുതൽ ഇപിഎഫ്ഒ ഇക്വിറ്റികളിൽ നിക്ഷേപം നടത്തുന്നു. ഇക്വിറ്റി ആസ്തികളിലെ നിക്ഷേപം 2015-16 സാമ്പത്തിക വർഷം അഞ്ച് ശതമാനമായാണ് ആരംഭിച്ചത്. പിന്നീട് ഇത് പോർട്ട് ഫോളിയോയുടെ 15 ശതമാനമായി ഉയരുകയും ചെയ്തു. നടപ്പ് സാമ്പത്തിക വർഷം ഇക്വിറ്റികളിലെ നിക്ഷേപം ലിക്വിഡേറ്റ് ചെയ്യാൻ ഇപിഎഫ്ഒ തീരുമാനിച്ചു.