ചികിത്സാ തുകയ്ക്കുളള അപേക്ഷകളിൽ മൂന്ന് ദിവസത്തിനകം തീരുമാനമെടുക്കണം: പലിശ നിരക്കിന്റെ ആദ്യ​ഗഡു ദീപാവലിക്ക്

By Web Team  |  First Published Oct 11, 2020, 6:28 PM IST

സാധാരണ ഇത്തരം അപേക്ഷകൾക്ക് 20 ദിവസത്തിനകമാണ് ഇപിഎഫ് തീരുമാനമെടുത്തിരുന്നത്.  


ദില്ലി: എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർ​ഗനൈസേഷൻ വരിക്കാർക്ക് 8.5 ശതമാനം പലിശ നിരക്കിന്റെ ആദ്യ​ഗഡു ദീപാവലിക്ക് വിതരണം ചെയ്യും. ദീപാവലി വേളയിൽ 8.15 ശതമാനവും ഡിസംബറോടെ 0.35 ശതമാനം എന്ന രീതിയിലായിരിക്കും പലിശ നൽകുക. കഴിഞ്ഞ സാമ്പത്തിക വർഷം 8.5 ശതമാനം പലിശ നൽകാനുളള സെൻട്രൽ ബോർഡിന്റെ തീരുമാനപ്രകാരമാണ് നടപടി.

ഇപിഎഫ് വരിക്കാർ മരിച്ചാൽ ഇൻഷുറൻസ് പദ്ധതി വഴി ആശ്രിതർക്ക് നൽകുന്ന തുക ആറ് ലക്ഷം രൂപയിൽ നിന്ന് ഏഴ് ലക്ഷം രൂപയാക്കി ഉയർത്തി. കൊവിഡ് രോ​ഗ വ്യാപാനം വർധിക്കുന്ന പശ്ചാത്തലത്തിൽ മുൻകൂർ തുകയ്ക്കും ചികിത്സയ്ക്കുളള തുകയ്ക്കുമുളള അപേക്ഷകളിൽ മൂന്ന് ദിവസത്തിനകം തുക ലഭ്യമാക്കണമെന്നും ഇപിഎഫ് ബോർഡ് നിർദ്ദേശം നൽകിയിട്ടുണ്ട്. സാധാരണ ഇത്തരം അപേക്ഷകൾക്ക് 20 ദിവസത്തിനകമാണ് ഇപിഎഫ് തീരുമാനമെടുത്തിരുന്നത്.  

Latest Videos

click me!