എട്ട് ക്രിപ്റ്റോകറൻസി ആപ്പുകളെ ഗൂഗിൾ വിലക്കി! കാരണം ഇത്

By Web Team  |  First Published Aug 26, 2021, 1:32 PM IST

വിലക്കിയ ആപ്പുകൾക്കൊന്നും ക്ലൗഡ് മൈനിങ് ഓപ്പറേഷൻസുമായി ബന്ധമില്ല. 


മുംബൈ: ക്രിപ്റ്റോകറൻസിയുടെ പേരിൽ ആളുകളെ പറ്റിച്ച് പണം തട്ടുന്ന എട്ട് ആപ്പുകളെ പ്ലേ സ്റ്റോറിൽ നിന്ന് ഗൂഗിൾ നീക്കി. നിഷ്കളങ്കരായ ഉപഭോക്താക്കളെ പറ്റിച്ച് അവരുടെ പണം തട്ടിയെടുക്കുന്ന മോഷ്ടാക്കളാണ് ഇവരെന്ന് തിരിച്ചറിഞ്ഞ ശേഷമാണ് നടപടിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

വിലക്കിയ ആപ്പുകൾക്കൊന്നും ക്ലൗഡ് മൈനിങ് ഓപ്പറേഷൻസുമായി ബന്ധമില്ല. ഇവയ്ക്ക് ക്രിപ്റ്റോകറൻസി മൈനിങ് ഫീച്ചറുകളുമില്ല. എന്നാൽ ആപ്പ് ഉപയോഗിക്കാനായി 14.99 ഡോളർ മുതൽ 18.99 ഡോളർ വരെ ഇവർ ഈടാക്കും. അധിക പണം നൽകിയാൽ ക്രിപ്റ്റോകറൻസി മൈനിങ് ഫീച്ചറുകൾ ലഭ്യമാകുമെന്ന് പറഞ്ഞ് പറ്റിച്ചാണ് പണം തട്ടിയെടുക്കുന്നത്.

Latest Videos

undefined

ഗൂഗിൾ വിലക്കിയ എട്ട് ആപ്പുകൾ ബിറ്റ്ഫണ്ട്സ്, ബിറ്റ്കോയിൻ മൈനർ, ബിറ്റ്കോയിൻ(ബിടിസി), ക്രിപ്റ്റോ ഹോളിക്, ഡെയ്ലി ബിറ്റ്കോയിൻ റിവാർഡ്സ്, ബിറ്റ്കോയിൻ 2021, മൈൻബിറ്റ് പ്രോ, എതേറിയം (ഇടിഎച്ച്) എന്നിവയാണ്. ക്രിപ്റ്റോകറൻസിക്ക് സ്വീകാര്യത വർധിച്ചിരിക്കുന്ന ഘട്ടത്തിലാണ് സാങ്കേതിക ലോകത്തെ ചതിക്കുഴികളിൽ ആളുകൾ പെട്ടുപോകുന്നത്. ഈ സാഹചര്യത്തിൽ നിക്ഷേപകർക്ക് വ്യാജന്മാരെ തിരിച്ചറിയുക എന്നതും വലിയ പ്രതിസന്ധിയാണ്.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!