വിദേശ ഉന്നത പഠനത്തിന് വിദ്യാഭ്യാസ വായ്പാ പദ്ധതിയുമായി ഐസിഐസിഐ ബാങ്ക്

By Web Team  |  First Published Jun 23, 2020, 12:23 PM IST

അന്താരാഷ്ട്ര സ്ഥാപനങ്ങളില്‍ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പത്തുലക്ഷം മുതല്‍ ഒരു കോടി രൂപ വരെ വായ്പ നൽകുമെന്നാണ് ബാങ്ക് വ്യക്തമാക്കുന്നത്.


തിരുവനന്തപുരം: ഒരു കോടി രൂപ വരെയുള്ള വിദ്യാഭ്യാസ വായ്പാ പദ്ധതിയുമായി ഐസിഐസിഐ ബാങ്ക്. ലോകമെമ്പാടുമുള്ള അംഗീകൃത കോളജുകളിലെയും സര്‍വകലാശാലകളിലെയും ഉന്നത പഠനത്തിനായി ബാങ്ക് ഉപയോക്താക്കള്‍ക്ക് സ്വന്തമായോ അവരുടെ കുട്ടികള്‍ക്കോ വേണ്ടി വായ്പയ്ക്ക് അപേക്ഷിക്കാമെന്ന് ബാങ്ക് വ്യക്തമാക്കി.

അന്താരാഷ്ട്ര സ്ഥാപനങ്ങളില്‍ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പത്തുലക്ഷം മുതല്‍ ഒരു കോടി രൂപ വരെയും ആഭ്യന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം നേടുന്നതിന് പത്തു മുതല്‍ 50 ലക്ഷം രൂപ വരെയും വായ്പ ലഭിക്കും. വായ്പ തുക, തിരിച്ചടവ് കാലാവധി, കോളജിന്റെ/സര്‍വകലാശാലയുടെ പേര്, പഠന ചെലവ്, വിദ്യാര്‍ഥിയുടെ പേര്, ജനന തീയതി തുടങ്ങിയ വിശദാംശങ്ങള്‍ നല്‍കിയ ശേഷം ഇന്റര്‍നെറ്റ് ബാങ്കിങ് പ്ലാറ്റ്‌ഫോം വഴി ഉപഭോക്താക്കള്‍ക്ക് വായ്പാ തുകയും പത്തു വര്‍ഷം വരെ ഓപ്ഷനുള്ള തിരിച്ചടവ് കാലാവധിയും തെരഞ്ഞെടുക്കാമെന്നതാണ് വ്യവസ്ഥ. 

Latest Videos

click me!