നേരെ നോക്കിയാൽ കടൽ, ഏഴ് നില, 19886 സ്ക്വയർ ഫീറ്റ് വലിപ്പം; 185 കോടിയ്ക്ക് വീട് വാങ്ങി വ്യാപാരി

By Web Team  |  First Published Jul 31, 2021, 9:15 PM IST

സ്ക്വയർ ഫീറ്റിന് 93000 രൂപയാണ് വില. 


മുംബൈ: സൂറത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന വജ്ര വ്യാപാരിയാണ് ഘൻശ്യാംഭായി ധൻജിഭായി ധൊലാകിയ. മഹാരാഷ്ട്രയിൽ ഇപ്പോൾ ഇദ്ദേഹം നടത്തിയ ഏറ്റവും പുതിയ ഇടപാടാണ് വാർത്തകളിൽ നിറയുന്നത്. 185 കോടി രൂപ ചെലവാക്കിയാണ് ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള കമ്പനി മുംബൈയിലെ വോർലി കടൽത്തീരത്തെ ബംഗ്ലാവ് സ്വന്തമാക്കിയത്.

പൻഹർ ബംഗ്ലാവ് എന്നാണ് കെട്ടിടത്തിന്റെ പേര്. ബേസ്മെന്റും ഗ്രൗണ്ട് ഫ്ലോറും കൂടാതെ ആറ് നിലകൾ കൂടി കെട്ടിടത്തിനുണ്ട്. 19886 സ്ക്വയർ ഫീറ്റാണ് കെട്ടിടത്തിന്റെ വലിപ്പം. ധൊലാകിയയുടെ ഉടമസ്ഥതയിലുള്ള ഹരികൃഷ്ണ എക്സ്പോർട്സാണ് ഈ ബംഗ്ലാവ് വാങ്ങിയത്.

Latest Videos

undefined

സ്ക്വയർ ഫീറ്റിന് 93000 രൂപയാണ് വില. മുംബൈയിലെ റിയൽ എസ്റ്റേറ്റ് മാർക്കറ്റിൽ ബംഗ്ലാവുകൾ വളരെ വിരളമായാണ് കാണാറുള്ളത്. എസ്സാർ ഗ്രൂപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ആർകേ ഹോൾഡിങ്സ് ലിമിറ്റഡാണ് വസ്തു വിറ്റത്.

2018 ൽ ധൻജിഭായി ധൊലാകിയയുടെ മകൻ സാവ്ജി ധൊലാകിയയാണ് തന്റെ ജീവനക്കാരിൽ മൂന്ന് പേർക്ക് മേഴ്സിഡസ് കാർ സമ്മാനമായി നൽകിയിരുന്നു. 2014 ൽ ദിവാലി ബോണസായി ഇദ്ദേഹം 500 ഫ്ലാറ്റുകളും 525 ഡയമണ്ട് ആഭരണങ്ങളും ഇദ്ദേഹം ജീവനക്കാർക്ക് സമ്മാനമായി നൽകിയിരുന്നു.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!