ടാക്സ് ഓഡിറ്റ് റിപ്പോർട്ടും ട്രാൻസ്ഫർ പ്രൈസിങ് സർട്ടിഫിക്കറ്റും സമർപ്പിക്കേണ്ട തീയതികളും നീട്ടി.
ദില്ലി: ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള തീയതി നീട്ടി കേന്ദ്ര സർക്കാർ. മഹാമാരിയും വെബ്സൈറ്റിലെ തകരാർ പരിഹരിക്കാനാവാത്തതും പരിഗണിച്ചാണ് തീരുമാനം. സാധാരണ ജൂലൈ അവസാനം തീരേണ്ട കാലാവധി മെയ് മാസത്തിൽ സെപ്തംബർ 30 ആയി നീട്ടിയിരുന്നു. ഇതാണിപ്പോൾ ഡിസംബർ 31 വരെയാക്കിയിരിക്കുന്നത്.
ഇതിന് പുറമെ കമ്പനികൾക്ക് ഐടിആർ ഫയൽ ചെയ്യാനുള്ള സമയവും നീട്ടിയിട്ടുണ്ട്. നവംബർ 30 ൽ നിന്ന് 2022 ഫെബ്രുവരി 15 വരെയാണ് സമയം നീട്ടിയിരിക്കുന്നത്.
undefined
ടാക്സ് ഓഡിറ്റ് റിപ്പോർട്ടും ട്രാൻസ്ഫർ പ്രൈസിങ് സർട്ടിഫിക്കറ്റും സമർപ്പിക്കേണ്ട തീയതികളും നീട്ടി. ടാക്സ് ഓഡിറ്റ് റിപ്പോർട്ട് സമർപ്പിക്കാനുള്ള തീയതി ഒക്ടോബർ 31 ൽ നിന്ന് 2022 ജനുവരി 15 ലേക്കാണ് നീട്ടിയത്. ട്രാൻസ്ഫർ പ്രൈസിങ് സർട്ടിഫിക്കറ്റ് സമർപ്പിക്കാനുള്ള തീയതി 2022 ജനുവരി 31 ലേക്കാണ് നീട്ടിയിരിക്കുന്നത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona