കോവിഡ്-19ന്റെ പശ്ചാത്തലത്തില്‍ എന്താവശ്യങ്ങള്‍ക്കും യോജിച്ച തരത്തില്‍ യൂണൈറ്റഡ് പേയ്‌മെന്റ്‌സ് ഇന്റര്‍ഫേസ് (യുപിഐ) പേയ്‌മെന്റ് സംവിധാനം പരിഷ്‌ക്കരിച്ചിട്ടുണ്ടെന്നും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്നുണ്ടെന്നും അദേഹം കൂട്ടിചേര്‍ത്തു.
തിരുവനന്തപുരം: കോവിഡ്-19ന്റെ പശ്ചാത്തലത്തില്‍ സാമൂഹ്യ സമ്പര്‍ക്കം തടയുന്നതിനും അതുവഴി വൈറസ് വ്യാപനം കുറയ്ക്കുന്നതിനുമായി എല്ലാ ഇന്ത്യക്കാരും ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനം ഉപയോഗിക്കണമെന്ന് നാഷണല്‍ പേയ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) അഭ്യര്‍ത്ഥിച്ചു. എന്‍പിസിഐയും ബാങ്കുകള്‍ ഉള്‍പ്പടെയുള്ള സഹകാരികളുമായി ചേര്‍ന്ന് രാജ്യത്തെ എല്ലാ പൗരന്‍മാര്‍ക്കും ലോക്ക്ഡൗണ്‍ കാലത്ത് ഡിജിറ്റല്‍ പേയ്‌മെന്റ് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ പ്രതിജ്ഞാബദ്ധമാണ്.
ലോക്ക്ഡൗണിന്റെ സാഹചര്യത്തില്‍ എല്ലാ പൗരന്‍മാരോടും വീടുകളില്‍ തന്നെ കഴിയാന്‍ അഭ്യര്‍ത്ഥിക്കുകയാണെന്നും എല്ലാ സേവന ദാതാക്കളും ഉപഭോക്താക്കളും ഡിജിറ്റല്‍ പേയ്‌മെന്റ് മാര്‍ഗങ്ങള്‍ ഉപയോഗിച്ച് വീടുകളില്‍ സുരക്ഷിതരായി നിലകൊള്ളണമെന്നും എന്‍പിസിഐ എംഡിയും സിഇഒയുമായ ദിലീപ് അസ്‌ബെ പറഞ്ഞു. കോവിഡ്-19ന്റെ പശ്ചാത്തലത്തില്‍ എന്താവശ്യങ്ങള്‍ക്കും യോജിച്ച തരത്തില്‍ യൂണൈറ്റഡ് പേയ്‌മെന്റ്‌സ് ഇന്റര്‍ഫേസ് (യുപിഐ) പേയ്‌മെന്റ് സംവിധാനം പരിഷ്‌ക്കരിച്ചിട്ടുണ്ടെന്നും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്നുണ്ടെന്നും അദേഹം കൂട്ടിചേര്‍ത്തു.
സര്‍ക്കാരിന്റെയും റെഗുലേറ്റര്‍മാരുടെയും നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി എന്‍പിസിഐ ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനങ്ങളൊരുക്കി സാമൂഹിക അകലം പാലിച്ച് ആവശ്യ സേവനങ്ങള്‍ ലഭ്യമാക്കുന്നതില്‍ സഹായിക്കുന്നു.