സഹകരണ ബാങ്കിലെ നിക്ഷേപത്തിന്റെയും വായ്പയുടെയും പലിശ നിരക്ക് കുറച്ചു

By Web Team  |  First Published Jan 24, 2021, 5:49 PM IST

നിലവിൽ 8.5 ശതമാനം മുതൽ 12.00 ശതമാനം വരെയാണ് വിവിധ വായ്പാ നിരക്കുകൾ. 


തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണ ബാങ്കുകളിലെ വായ്പയുടെയും നിക്ഷേപങ്ങളുടെയും പലിശ നിരക്കുകൾ കുറച്ചു. പ്രാഥമിക വായ്പാ സഹകരണ സംഘങ്ങൾ, സർവീസ് സഹകരണ ബാങ്കുകൾ, മലപ്പുറം ജില്ലാ സഹകരണ ബാങ്ക്, കേരള ബാങ്ക് എന്നിവിടങ്ങളിലെല്ലാം പലിശ നിരക്കിൽ മാറ്റമുണ്ട്. പലിശ നിരക്കുകൾ നിർണയിക്കുന്ന ഉപസമിതിയുടേതാണ് തീരുമാനം.

ഈ ബാങ്കുകളിലെ ഭവന വായ്പകളുടെ പലിശ അര ശതമാനം കുറയും. സ്വർണ്ണ പണയം, വ്യവസായ വായ്പകൾ, ചികിത്സാ വായ്പകൾ, വിദ്യാഭ്യാസ ലോണുകൾ എന്നിവയ്ക്കും പലിശ നിരക്ക് കുറയും. എന്നാൽ, പുതിയ മാറ്റം കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പ്രത്യേക പദ്ധതികളിൽ ഉൾപ്പെ‌ടുന്ന വായ്പകൾക്ക് ബാധകമാവില്ല.

Latest Videos

നിലവിൽ 8.5 ശതമാനം മുതൽ 12.00 ശതമാനം വരെയാണ് വിവിധ വായ്പാ നിരക്കുകൾ. സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കിലും മാറ്റമുണ്ട്. 4.50 ശതമാനം മുതൽ 6.75 ശതമാനം വരെയാണ് വിവിധ കാലയളവിലേക്കുള്ള സ്ഥിര നിക്ഷേപങ്ങളുടെ പുതുക്കിയ പലിശ നിരക്ക്. ഇതിൽ നിന്നും അര ശതമാനം അധിക പലിശ നിരക്ക് മുതിർന്ന പൗരന്മാർക്ക് ഓരോ സ്ഥിര നിക്ഷേപ പദ്ധതിയിലും ലഭിക്കും. സേവിങ്സ് നിക്ഷേപങ്ങളുടെ പലിശ നിരക്ക് മാറ്റിയിട്ടില്ല. 

click me!