നിർത്തിവച്ച ഡിഎ പുന: സ്ഥാപിക്കുമ്പോൾ മുൻകാല പ്രാബല്യം ഉണ്ടായേക്കില്ലെന്നാണ് റിപ്പോർട്ടുകൾ.
ദില്ലി: കേന്ദ്ര സർക്കാർ പെൻഷൻകാരുടെയും ജീവനക്കാരുടെയും നിർത്തിവച്ച ഡിഎ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് യോഗം വിളിക്കാൻ സർക്കാർ. കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ യോഗം ചേർന്ന് തുടർ നടപടികൾ ചർച്ച ചെയ്യാനാണ് തീരുമാനം. ഈ മാസം അവസാനം യോഗം ചേരുമെന്നാണ് റിപ്പോർട്ടുകൾ.
കൊവിഡ്-19 മൂലം 2020 ജനുവരി മുതൽ ഡിഎ വിതരണം ചെയ്തിരുന്നില്ല. ഇത് പുന: സ്ഥാപിക്കാനാണ് സർക്കാരിന്റെ ആലോചനയെന്നാണ് പുറത്തുവരുന്ന വിവരം. എന്നാൽ, നിർത്തിവച്ച ഡിഎ പുന: സ്ഥാപിക്കുമ്പോൾ മുൻകാല പ്രാബല്യം ഉണ്ടായേക്കില്ലെന്നാണ് റിപ്പോർട്ടുകൾ.
undefined
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona