സ്വർണ ബോണ്ടുകളിറക്കാൻ കേന്ദ്ര സർക്കാർ; നിക്ഷേപ കാലാവധിയും വരുമാനവും ഈ രീതിയിൽ

By Web Team  |  First Published Apr 14, 2020, 11:38 AM IST
വ്യക്തികൾ, എച്ച് യു എഫ്, ട്രസ്റ്റുകൾ, യൂണിവേഴ്സിറ്റികൾ, ചാരിറ്റബിൾ സ്ഥാപനങ്ങൾ എന്നിവയുടെ സബ്സ്ക്രിപ്ഷനായി ആഭ്യന്തര വിപണിയിൽ മാത്രമേ ബോണ്ട് വിൽപ്പനയ്ക്കുള്ളൂ.

മുംബൈ: റിസർവ് ബാങ്കുമായി കൂടിയാലോചിച്ച് സോവറിങ് സ്വർണ്ണ ബോണ്ടുകൾ ആരംഭിച്ച് വായ്പയെടുക്കുന്നതിനുള്ള നടപടികൾ കേന്ദ്ര സർക്കാർ ആരംഭിച്ചു.

2020 ഏപ്രിലിനും സെപ്റ്റംബറിനുമിടയിൽ റിസർവ് ബാങ്ക് ആറ് തവണയായി ഈ ബോണ്ടുകൾ ഇഷ്യു ചെയ്യുന്നതിന്, സോവറിങ് സ്വർണ്ണ ബോണ്ട് നിക്ഷേപകർക്ക് 2.5 ശതമാനം വരുമാനം ഉറപ്പുനൽകും.

വ്യക്തികൾ, എച്ച് യു എഫ്, ട്രസ്റ്റുകൾ, യൂണിവേഴ്സിറ്റികൾ, ചാരിറ്റബിൾ സ്ഥാപനങ്ങൾ എന്നിവയുടെ സബ്സ്ക്രിപ്ഷനായി ആഭ്യന്തര വിപണിയിൽ മാത്രമേ ബോണ്ട് വിൽപ്പനയ്ക്കുള്ളൂ.

സോവറിങ് സ്വർണ്ണ ബോണ്ടുകൾ ഒരു ഗ്രാം അടിസ്ഥാന യൂണിറ്റുള്ള സ്വർണ്ണത്തിന്റെ ഗുണിതങ്ങളായി കണക്കാക്കും. പലിശ പേയ്‌മെന്റ് തീയതികളുടെ അടിസ്ഥാനത്തിൽ അഞ്ച് വർഷത്തിന് ശേഷം എക്സിറ്റ് ഓപ്ഷനുമായും എട്ട് വർഷത്തേക്ക് ബോണ്ടിന്റെ കാലാവധിക്ക് ശേഷവും നിക്ഷേപം പിൻവലിക്കാം, ധനമന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കി.

വരിക്കാർക്ക് മിനിമം 1 ഗ്രാം (ബോണ്ടിന്റെ മൂല്യം) നിക്ഷേപം അനുവദിക്കും, പരമാവധി ലെവൽ സബ്സ്ക്രിപ്ഷൻ വ്യക്തികൾക്കും എച്ച് യു എഫിനും നാല് കിലോ സ്വർണവും ട്രസ്റ്റുകൾക്ക് 20 കിലോയും അനുവദിക്കും. 
 
click me!