കനറാ ബാങ്ക് എല്ലാത്തരം വായ്പകളുടെയും പലിശ നിരക്ക് കുറച്ചു

By Web Team  |  First Published Apr 8, 2020, 12:23 PM IST

റിപ്പോ അധിഷ്ഠിത വായ്പകളുടെ നിരക്ക് 8.05 ശതമാനത്തില്‍ നിന്ന് 7.30 ശതമാനമായും വെട്ടിക്കുറച്ചു.  


തിരുവനന്തപുരം: കനറ ബാങ്ക് പ്രഖ്യാപിച്ച പലിശ നിരക്കിളവ് ഏപ്രിൽ ഏഴ് മുതല്‍ പ്രാബല്യത്തില്‍ വന്നു. എല്ലാ വായ്പകളുടേയും എംസിഎല്‍ആര്‍ നിരക്ക് ബാങ്ക് വെട്ടിക്കുറച്ചിട്ടുണ്ട്. ഇതുപ്രകാരം ഒരു വര്‍ഷം കാലയളവുള്ള വായ്പകളുടെ പലിശ നിരക്ക് 0.35 ശതമാനവും ആറു മാസത്തേക്കുള്ള നിരക്ക് 0.30 ശതമാനവും മൂന്ന് മാസത്തേക്കുള്ള പലിശ നിരക്ക് 0.20 ശതമാനവും ഒരു മാസ നിരക്ക് 0.15 ശതമാനവുമാണ് കുറച്ചത്. 

ഇതോടെ എല്ലാ എംസിഎല്‍ആര്‍ അധിഷ്ഠിത വായ്പകളുടേയും പുതിയ പലിശ നിരക്ക് 7.50 ശതമാനത്തിനും 7.85 ശതമാനത്തിനുമിടയിലായിരിക്കും. റിപ്പോ അധിഷ്ഠിത വായ്പകളുടെ നിരക്ക് 8.05 ശതമാനത്തില്‍ നിന്ന് 7.30 ശതമാനമായും വെട്ടിക്കുറച്ചു.  

Latest Videos

click me!