പിപിഎഫ് എങ്ങനെ ഓൺലൈനായി ആരംഭിക്കാം? അക്കൗണ്ട് തുടങ്ങാൻ അറിയേണ്ടതെല്ലാം

Published : Apr 18, 2025, 06:37 PM IST
പിപിഎഫ് എങ്ങനെ ഓൺലൈനായി ആരംഭിക്കാം? അക്കൗണ്ട് തുടങ്ങാൻ അറിയേണ്ടതെല്ലാം

Synopsis

ഉയർന്ന വരുമാനം, നികുതി ആനുകൂല്യങ്ങൾ, സുരക്ഷിതത്വം എന്നിവയാണ് പിപിഎഫിനെ ആകർഷമാക്കുന്നത്

ന്ത്യയിലെ ഏറ്റവും ദീർഘകാല നിക്ഷേപ പദ്ധതികളിലൊന്നാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അഥവാ പിപിഎഫ്. ഈ അക്കൗണ്ടിന്റെ കാലാവധി 15 വർഷമാണ്. ആദ്യ കാലാവധി പൂർത്തിയാക്കിയാൽ തുടർന്ന് 5 വർഷം വീതമുള്ള കാലയളവിൽ എത്ര തവണ വേണമെങ്കിലും നിക്ഷേപം പുതുക്കി നിലനിർത്താനുമാകും. ഉയർന്ന വരുമാനം, നികുതി ആനുകൂല്യങ്ങൾ, സുരക്ഷിതത്വം എന്നിവയാണ് പിപിഎഫിനെ ആകർഷമാക്കുന്നത്. ഇന്ത്യയിൽ താമസിക്കുന്ന ഏതൊരു വ്യക്തിയ്ക്കും പിപിഎഫ് അക്കൗണ്ട് ആരംഭിക്കാവുന്നതാണ്.

ആദായ നികുതി നിയമത്തിലെ സെക്ഷൻ 80-സി പ്രകാരം, വാർഷികമായി 1.5 ലക്ഷം രൂപ വരെയുള്ള പിപിഎഫ് നിക്ഷേപങ്ങൾക്ക് നികുതി ആനുകൂല്യം ലഭിക്കും. ഒറ്റത്തവണയായോ 12 ഗഡുക്കളായോ പ്രതിവർഷം നിക്ഷേപം നടത്താം. കാലാവധി പൂർത്തിയായതിനുശേഷം മാത്രമേ ഫണ്ടുകൾ പൂർണ്ണമായി പിൻവലിക്കാവൂ. 7 വർഷം പൂർത്തിയാക്കിയ ശേഷം എല്ലാ വർഷവും ഭാഗിക പിൻവലിക്കൽ അനുവദനീയമാണ്. അതുപോലെ ആവശ്യമെങ്കിൽ നിസാരമായ പലിശയിൽ നിക്ഷേപത്തുകയ്ക്ക് അനുസൃതമായി വായ്പ എടുക്കാനും സാധിക്കും.

ഒരു പിപിഎഫ് അക്കൗണ്ട് എങ്ങനെ തുറക്കാം?

 പിപിഎഫ് അക്കൗണ്ട് ഓൺലൈനായി തുറക്കുന്നതിന്,  ബാങ്കിലോ പോസ്റ്റ് ഓഫീസിലോ ഒരു സേവിംഗ്സ് അക്കൗണ്ട് ആരംഭിക്കണം. അതിന്

ഘട്ടം 1: ഇന്റർനെറ്റ് ബാങ്കിംഗ് അല്ലെങ്കിൽ മൊബൈൽ ബാങ്കിംഗ് പ്ലാറ്റ്‌ഫോം വഴി   അക്കൗണ്ട് ആക്‌സസ് ചെയ്യുക.

ഘട്ടം 2: "ഒരു പിപിഎഫ് അക്കൗണ്ട് തുറക്കുക" എന്നതിൽ ക്ലിക്ക് ചെയ്യുക.

ഘട്ടം 3: നിങ്ങളുടെ സ്വന്തം അക്കൗണ്ട് ആണെങ്കിൽ " സെൽഫ് അക്കൗണ്ട്" ഓപ്ഷൻ തിരഞ്ഞെടുക്കുക.  പ്രായപൂർത്തിയാകാത്ത ഒരാളുടെ പേരിലാണ്   അക്കൗണ്ട് തുറക്കുന്നതെങ്കിൽ 'മൈനർ അക്കൗണ്ട്' ഓപ്ഷൻ തിരഞ്ഞെടുക്കുക.

ഘട്ടം 4: അപേക്ഷാ ഫോമിൽ ആവശ്യമായ വിശദാംശങ്ങൾ നൽകുകയും നൽകിയ വിവരങ്ങളുടെ കൃത്യത രണ്ടുതവണ പരിശോധിക്കുകയും ചെയ്യുക. 

PREV
Read more Articles on
click me!

Recommended Stories

ലഘുസമ്പാദ്യ പദ്ധതികളുടെ പുതിയ പലിശ നിരക്കുകള്‍ ഇങ്ങനെ; പിപിഎഫ്, സുകന്യ സമൃദ്ധി നിക്ഷേപകര്‍ക്ക് അറിയാന്‍
സ്വര്‍ണ്ണപ്പണയം മുന്നോട്ട്; വീണ്ടും ഇളവുകള്‍ വരും; വ്യക്തിഗത വായ്പകള്‍ക്ക് ഡിമാന്‍ഡ് കുറയുന്നു!