വനിതാ സ്വയം സഹായ സംഘങ്ങള്‍ക്കും കര്‍ഷകര്‍ക്കും സാമ്പത്തിക സഹായവുമായി ബാങ്ക് ഓഫ് ബറോഡ

By Web Team  |  First Published Apr 8, 2020, 5:13 PM IST

നിലവിലുള്ള വിള വായ്പക്കാര്‍ക്കായി ബറോഡ പ്രത്യേക പദ്ധതി പ്രകാരം, കാര്‍ഷിക ആവശ്യങ്ങള്‍ക്കും അനുബന്ധ ആഭ്യന്തര ആവശ്യങ്ങള്‍ക്കുമായി ഇന്‍സ്റ്റന്റ് വായ്പ നല്‍കുന്നതിനുള്ള പദ്ധതിയും ആരംഭിച്ചു.


കൊച്ചി: കോവിഡ് 19 പശ്ചാത്തലത്തില്‍ പ്രതിസന്ധിയിലായ വനിതാ സ്വയം സഹായ ഗ്രൂപ്പുകള്‍ക്കും (എസ്എച്ച്ജി), കര്‍ഷകര്‍ക്കും ആഭ്യന്തര, കാര്‍ഷിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും അടിയന്തര സാമ്പത്തിക സഹായം ഉറപ്പുവരുത്തുന്നതിനും ബാങ്ക് ഓഫ് ബറോഡ വിവിധ പദ്ധതികള്‍ പ്രഖ്യാപിച്ചു. വനിത സ്വാശ്രയ ഗ്രൂപ്പുകള്‍ക്കുള്ള അധിക പരിരക്ഷ കോവിഡ്-19 സ്‌കീമിന് കീഴില്‍, നിലവിലുള്ള എസ്എച്ച്ജികള്‍ക്ക് ക്യാഷ് ക്രെഡിറ്റ് (സിസി), ഓവര്‍ഡ്രാവ്റ്റ് (ഒഡി), ടേം ലോണ്‍ (ടിഎല്‍), ഡൗണ്‍ ലോണ്‍ (ഡിഎല്‍) രൂപത്തില്‍ ബാങ്ക് പിന്തുണ നല്‍കും.

 ഒരു സ്വാശ്രയ സംഘത്തിന് കുറഞ്ഞത് 30,000 രൂപയും പരമാവധി ഒരു അംഗത്തിന് ഒരു ലക്ഷം രൂപ വരെയും വായ്പ തുക അനുവദിക്കും. 24 മാസത്തിനുള്ളില്‍ ഈ തുക തിരിച്ചടയ്ക്കാം. പ്രതിമാസ/ത്രൈമാസ അടിസ്ഥാനത്തിലായിരിക്കും ഈ സ്‌കീമിനായുള്ള തിരിച്ചടവ്. തുക വിതരണം ചെയ്ത തീയതി മുതല്‍ ആറുമാസത്തേക്ക് ആയിരിക്കും മൊറട്ടോറിയം.

Latest Videos

നിലവിലുള്ള വിള വായ്പക്കാര്‍ക്കായി ബറോഡ പ്രത്യേക പദ്ധതി പ്രകാരം, കാര്‍ഷിക ആവശ്യങ്ങള്‍ക്കും അനുബന്ധ ആഭ്യന്തര ആവശ്യങ്ങള്‍ക്കുമായി ഇന്‍സ്റ്റന്റ് വായ്പ നല്‍കുന്നതിനുള്ള പദ്ധതിയും ആരംഭിച്ചു.

click me!