നാല് ഘട്ടങ്ങളിലൂടെ ഡിജിറ്റല്‍ സേവിങ്സ് അക്കൗണ്ട് തുറക്കാൻ സൗകര്യം ഏർപ്പെടുത്തി ആക്സിസ് ബാങ്ക്

By Web Team  |  First Published Sep 3, 2020, 8:25 PM IST

നിലവിലെ സാഹചര്യത്തില്‍, ബാങ്ക് ശാഖകള്‍ സന്ദര്‍ശിക്കാതെയും കടലാസ് ഇടപാടുകളില്ലാതെയും ബാങ്ക് അക്കൗണ്ട് തുറക്കാനാവുന്നത് ഉപഭോക്താക്കള്‍ക്കും ഏറെ ഗുണകരമാവും. 


മുംബൈ: നാല് ഘട്ടങ്ങളിലൂടെ ഉപഭോക്താക്കള്‍ക്ക് സമ്പൂര്‍ണ ഡിജിറ്റല്‍ സേവിങ്സ് അക്കൗണ്ട് തുടങ്ങാനുള്ള സംവിധാനം അവതരിപ്പിച്ച് ആക്സിസ് ബാങ്ക്. വീഡിയോ കെവൈസി ഉപയോഗിച്ച് നാല് ലളിതമായ സ്റ്റെപ്പുകളിലൂടെ ഉടന്‍ തന്നെ ഫുള്‍ പവര്‍ ഡിജിറ്റല്‍ സേവിങ്സ് അക്കൗണ്ട് ആരംഭിക്കാന്‍ ഇതുവഴി ഉപഭോക്താക്കള്‍ക്ക് കഴിയുമെന്ന് ആക്സിസ് ബാങ്ക് അറിയിച്ചു. 

നിലവിലെ സാഹചര്യത്തില്‍, ബാങ്ക് ശാഖകള്‍ സന്ദര്‍ശിക്കാതെയും കടലാസ് ഇടപാടുകളില്ലാതെയും ബാങ്ക് അക്കൗണ്ട് തുറക്കാനാവുന്നത് ഉപഭോക്താക്കള്‍ക്കും ഏറെ ഗുണകരമാവും. ഡിജിറ്റല്‍ സേവിങ്സ് അക്കൗണ്ട് എടുക്കുന്നവര്‍ക്ക് ബാങ്കിന്റെ 250 ലധികം ഒണ്‍ലൈന്‍ സേവനങ്ങളും ലഭ്യമാക്കിയിട്ടുളളതായി ബാങ്ക് പ്രസ്താവനയിൽ പറയുന്നു. മാത്രമല്ല, ഇ-ഡെബിറ്റ് കാര്‍ഡ് എന്ന പേരിലുള്ള ഒരു വെര്‍ച്വല്‍ ഡെബിറ്റ് കാര്‍ഡും അക്കൗണ്ട് തുറന്ന ഉടന്‍ തന്നെ ഇടപാടുകള്‍ ആരംഭിക്കാന്‍ കഴിയുന്ന തരത്തില്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കും.

Latest Videos

എഫ്ഡി/ആര്‍ഡി, എംഎഫ്, ഇന്‍ഷുറന്‍സ്, ലോണ്‍/ക്രെഡിറ്റ് കാര്‍ഡ്, ബില്ലുകള്‍ അടയ്ക്കല്‍ തുടങ്ങിയവ ഉള്‍പ്പെടെ പരിധിയില്ലാത്ത സേവനങ്ങള്‍ ലഭ്യമാവും. 999 രൂപ വിലമതിക്കുന്ന ഒരു വര്‍ഷത്തെ കോംപ്ലിമെന്ററി ടൈംസ് പ്രൈം അംഗത്വം, ഓണ്‍ലൈന്‍ ഇടപാടുകളില്‍ ഒരു ശതമാനം ക്യാഷ്ബാക്ക് തുടങ്ങിയ അധിക ആനുകൂല്യങ്ങള്‍ എന്നിവ ഇ-ഡെബിറ്റ് കാര്‍ഡ് വഴി ഉപഭോക്താക്കള്‍ക്ക് ലഭിക്കുമെന്ന് ബാങ്ക് വ്യക്തമാക്കി. 

click me!