ഒരു മള്‍ട്ടി കറന്‍സി ഫോറെക്സ് കാര്‍ഡിന് 16 കറന്‍സികള്‍ വരെ ലോഡ് ചെയ്യാനാകും. കാര്‍ഡിലൂടെ ഓരോ അഞ്ചു ഡോളറോ തുല്യമായ മൂല്യമോ ചെലവഴിക്കുമ്പോള്‍ മൂന്ന് ക്ലബ്ബ് വിസ്താര (സിവി) പോയിന്റുകള്‍ ലഭിക്കും.
മുംബൈ: രാജ്യത്തെ മൂന്നാമത്തെ വലിയ സ്വകാര്യ ബാങ്കായ ആക്സിസ് ബാങ്ക്, പ്രമുഖ ഇന്ത്യന്‍ എയര്‍ലൈനായ വിസ്താരയുമായി ചേര്‍ന്ന് അന്താരാഷ്ട്ര യാത്രക്കാര്‍ക്കായി 'ആക്സിസ് ബാങ്ക് ക്ലബ് വിസ്താര ഫോറെക്സ് കാര്‍ഡ്' എന്ന പേരില്‍ കോ-ബ്രാന്‍ഡഡ് ഫോറെക്സ് കാര്‍ഡ് അവതരിപ്പിച്ചു. ഇത് ആദ്യമായിട്ടാണ് കോ-ബ്രാന്‍ഡഡ് ഫോറെക്സ് കാര്‍ഡിനായി ഒരു ബാങ്കും ഇന്ത്യന്‍ എയര്‍ലൈനും ചേര്‍ന്നുള്ള സംയുക്ത സഹകരണം നടത്തുന്നതെന്ന് ബാങ്ക് പ്രസ്താവനയിൽ പറഞ്ഞു.
അന്താരാഷ്ട്ര യാത്രക്കാരുടെ വിവിധ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി രൂപകല്‍പന ചെയ്തിരിക്കുന്ന കാര്‍ഡ് ഒട്ടേറെ സവിശേഷതകളും ആകര്‍ഷകമായ ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്. ഒരു മള്‍ട്ടി കറന്‍സി ഫോറെക്സ് കാര്‍ഡിന് 16 കറന്‍സികള്‍ വരെ ലോഡ് ചെയ്യാനാകും. കാര്‍ഡിലൂടെ ഓരോ അഞ്ചു ഡോളറോ തുല്യമായ മൂല്യമോ ചെലവഴിക്കുമ്പോള്‍ മൂന്ന് ക്ലബ്ബ് വിസ്താര (സിവി) പോയിന്റുകള്‍ ലഭിക്കും. ലോക്ക് ഇന്‍ എക്സ്ചേഞ്ച് നിരക്കുകള്‍, അടിയന്തര പണം, ട്രിപ്പ് അസിസ്റ്റ് വഴി പാസ്പോര്‍ട്ട് നഷ്ടപ്പെട്ടാലുള്ള സഹായം, മൂന്ന് ലക്ഷം രൂപ വരെ ഇന്‍ഷുറന്‍സ് പരിരക്ഷ എന്നിവയാണ് മറ്റു പ്രധാന സവിശേഷകതകളെന്ന് ബാങ്ക് അവകാശപ്പെടുന്നു.
സൈന്‍ അപ്പ് ചെയ്യുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് പ്രവേശന ബോണസായി 500 ക്ലബ്ബ് വിസ്താര പോയിന്റുകളും ലഭിക്കും. ആന്‍ പേ സൗകര്യം, ബാലന്‍സ് ട്രാക്കിങ്, എവിടെയിരുന്നും പണം ലോഡ് ചെയ്യാനുള്ള സൗകര്യ, താല്‍ക്കാലികമായി കാര്‍ഡ് ബ്ലോക്ക് ചെയ്യാനും അണ്‍ബോക്ക് ചെയ്യാനുമുള്ള സൗകര്യം തുടങ്ങിയ അധിക സവിശേഷതകളും കാര്‍ഡിനുണ്ട്. ക്ലബ് വിസ്താരയുടെ ഒരു കോംപ്ലിമെന്ററി ബേസ് അംഗത്വവും കാര്‍ഡ് വാഗ്ദാനം ചെയ്യുന്നു.