എസ്എംഇകള്‍ക്ക് ഹൃസ്വകാല വായ്പ ലഭ്യമാക്കി അവരുടെ ദൈനംദിന ബിസിനസ് ഇടപാടുകള്‍ മികച്ച രീതിയില്‍ മുന്നോട്ടു കൊണ്ടുപോകുവാന്‍ സഹായിക്കുന്നതാണ് ഈ കൊമേഴ്‌സ്യല്‍ കാര്‍ഡെന്ന് റുപ്പീഫി സഹസ്ഥാപകനും സിഇഒയുമായ അനുഭവ് ജയിന്‍ പറഞ്ഞു.
മുംബൈ: രാജ്യത്തെ മൂന്നാമത്തെ വലിയ സ്വകാര്യ ബാങ്കായ ആക്‌സിസ് ബാങ്ക്, വായ്പ ഫിന്‍ടെക് കമ്പനിയായ റുപ്പീഫിയുമായിച്ചേര്‍ന്ന് എംഎസ്എംഇകള്‍ക്കായി പ്രത്യേക ബിസിനസ് ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കി.
വിസയുടെ സഹകരണത്തോടെയുള്ള ഈ കോ-ബ്രാന്‍ഡഡ് കാര്‍ഡ് ചെറുകിട, ഇടത്തരം സംരഭങ്ങളുടെ ധനകാര്യ ആവശ്യങ്ങള്‍ നിറവേറ്റാന്‍ സഹായിക്കുന്നു. പ്രതിമാസം വാഗ്ദാനം ചെയ്യുന്ന ശരാശരി വായ്പ 1-2 ലക്ഷം രൂപയാണ്. കഴിഞ്ഞ ആറു മാസത്തെ മൊത്ത പ്രതിമാസ വ്യാപ്തം, മൊത്ത വരുമാനം തുടങ്ങിയവ കണക്കിലെടുത്ത് ഓരോ സ്ഥാപനത്തിനും ആവശ്യമായ വിധത്തില്‍ വായ്പ ലഭ്യമാക്കും.
undefined
റീട്ടെയില്‍, ഭക്ഷ്യവസ്തുക്കള്‍, മരുന്ന്, കാര്‍ഷികോത്പന്നങ്ങള്‍, ഇ-കൊമേഴ്‌സ്, ഫാഷന്‍, ചരക്കു കടത്തല്‍, ട്രാവല്‍, ഗതാഗതം, വ്യാസായികോത്പന്നങ്ങള്‍ തുടങ്ങിയ മേഖലകളിലാണ് വായ്പാ സേവന പ്ലാറ്റ്‌ഫോമിന്റെ സഹകരണത്തോടെ ഈ വായ്പ ലഭ്യമാക്കുകയെന്ന് ആക്‌സിസ് ബാങ്ക് കാര്‍ഡ് ആന്‍ഡ് പേമെന്റ്‌സ് തലവനും ഇവിപിയുമായ സഞ്ജീവ് മോഗെ പറഞ്ഞു.