വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയിലാണ് സമിതി റിപ്പോർട്ട് സംബന്ധിച്ച വിവരങ്ങൾ റിസർവ് ബാങ്ക് കൈമാറിയത്.
ദില്ലി: എടിഎമ്മിൽ നിന്ന് 5,000 രൂപയ്ക്ക് മുകളിലുളള പിൻവലിക്കലുകൾ നടത്തുമ്പോൾ നിശ്ചിത ഫീസ് ഈടാക്കണമെന്ന് ആർബിഐ നിയമിച്ച സമിതി ശുപാർശ ചെയ്തു. കറൻസി നോട്ട് ഉപയോഗിച്ചുളള ഇടപാടുകൾ കുറയ്ക്കുക, എടിഎം പ്രവർത്തന ചെലവ് കുറയ്ക്കുക എന്നിവ ലക്ഷ്യമിട്ടാണ് സമിതിയുടെ ശുപാർശ.
നിലവിൽ ബാങ്കുകൾ നൽകുന്ന സൗജന്യ ഇടപാടുകൾക്ക് ശേഷം നടത്തുന്ന ഇടപാടുകൾക്ക് ഫീസ് വർധിപ്പിക്കണമെന്നും സമിതി റിസർവ് ബാങ്കിന് സമർപ്പിച്ച റിപ്പോർട്ടിലുണ്ട്. 2019 ഒക്ടോബറിലാണ് സമിതി ഇത് സംബന്ധിച്ച റിപ്പോർട്ട് ആർബിഐയ്ക്ക് നൽകിയത്. വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയിലാണ് സമിതി റിപ്പോർട്ട് സംബന്ധിച്ച വിവരങ്ങൾ റിസർവ് ബാങ്ക് കൈമാറിയത്.
എന്നാൽ, സമിതിയുടെ റിപ്പോർട്ട് ഇതുവരെ പരിഗണനയ്ക്ക് എടുത്തിട്ടില്ലെന്നാണ് റിസർവ് ബാങ്ക് വൃത്തങ്ങൾ നൽകുന്ന സൂചന.