പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി

By Web Team  |  First Published Jan 1, 2020, 6:51 PM IST

ആധാറുമായി പാന്‍കാര്‍ഡ് ബന്ധിപ്പിച്ചില്ലെങ്കില്‍ ആദായ നികുതി ഫയലിംഗ് നടത്താന്‍ സാധിക്കില്ല. 


ദില്ലി: പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി. മാർച്ച് 31 വരെയാണ് സമയം നീട്ടി നൽകിയത്. കേന്ദ്ര ആദായ നികുതി വകുപ്പാണ് ഇക്കാര്യമറിയിച്ചത്. ഡിസംബർ 31 ആയിരുന്നു നേരത്തെ അനുവദിച്ചിരുന്ന അവസാന തീയതി.

ആധാറുമായി പാന്‍കാര്‍ഡ് ബന്ധിപ്പിച്ചില്ലെങ്കില്‍ ആദായ നികുതി ഫയലിംഗ് നടത്താന്‍ സാധിക്കില്ല. പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കേണ്ട തീയതി പലപ്പോഴായി ആദായ നികുതി വകുപ്പ് നീട്ടിയിരുന്നു.

Latest Videos

ആദായനികുതി വകുപ്പിന്‍റെ ഇ-ഫയലിംഗില്‍ തീര്‍ത്തും ലളിതമായി ആധാറും പാനും ബന്ധിപ്പിക്കാം. ഇതിന് ആധാറും പാന്‍ നമ്പറും നല്‍കിയ ശേഷം ഒടിപി വഴിയോ അല്ലാതെയോ ബന്ധിപ്പിക്കാം. നേരത്തെ നിങ്ങളുടെ ആധാര്‍ പാനുമായി ബന്ധിപ്പിച്ചിട്ടുണ്ടോ എന്നും പരിശോധിക്കാം.

click me!