ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റിന് ആധാർ നിർബന്ധമില്ല

By Web Team  |  First Published Mar 22, 2021, 5:13 PM IST

വിശദമായ വിജ്ഞാപനം കേന്ദ്ര സർക്കാർ പുറത്തിറക്കി.


ദില്ലി: പെൻഷൻകാരുടെ ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് (ജീവൻ പ്രമാൺ) ലഭിക്കുന്നതിന് ഇനി മുതൽ ആധാർ നിർബന്ധമല്ല. സർക്കാരിന്റെ സന്ദേശ് ആപ്പ്, ഓഫീസ് ബയോമെട്രിക് ഹാജർ എന്നിവയ്ക്കും ആധാർ നമ്പർ ആവശ്യമില്ല. എന്നാൽ, താൽപര്യമുളളവർക്ക് ആധാർ നൽകുന്നതിന് തടസ്സമില്ലെന്നും സർക്കാർ വ്യക്തമാക്കി. 

ഇതുസംബന്ധിച്ച വിശദമായ വിജ്ഞാപനം കേന്ദ്ര സർക്കാർ പുറത്തിറക്കി. പെൻഷൻകാർ നേരിട്ട് ഓഫിസിൽ ഹാജരായി ലൈഫ് സർട്ടിഫിക്കറ്റ് നൽകുന്നതിനുളള ബുദ്ധിമുട്ട് പരിഹരിക്കുന്നതിനാണ് സർക്കാർ ജീവൻ പ്രമാൺ സംവിധാനം ഏർപ്പെടുത്തിയത്. 

Latest Videos

നാഷണൽ ഇൻഫർമാറ്റിക്സ് സെന്ററാണ് സർക്കാർ വകുപ്പുകളുടെ സന്ദേശ് ആപ്പ് രൂപകൽപ്പന ചെയ്തത്. പെൻഷൻകാരിൽ നേരിട്ട് പലർക്കും ആധാർ ഇല്ലാത്തതും ഡിജിറ്റൽ സംവിധാനത്തിലെ പ്രായോ​ഗിക ബുദ്ധിമുട്ടകളെ സംബന്ധിച്ചും പരാതികൾ ഉയർന്നതിനെ തുടർന്നാണ് സർക്കാർ ആധാർ നിർബന്ധമല്ലാതാക്കി ഭേദ​ഗതി കൊണ്ടുവന്നത്.  

click me!