ടൈലുകള്‍ വാങ്ങുമ്പോള്‍ അതിന്‍റെ ഭംഗി മാത്രം നോക്കിയാല്‍ പോരാ. വെള്ളം എളുപ്പം വറ്റുന്നതാണോ, വഴുക്കാതെ ഗ്രിപ്പ് വേണ്ടത്ര കിട്ടുന്നതാണോ, നല്ല കോളിറ്റി ഉള്ളതാണോ അങ്ങനെ പലതും ശ്രദ്ധിക്കേണ്ടതുണ്ട്.
വീടിന്‍റെ ലുക്ക് തന്നെ മാറ്റാന്‍ ടൈലുകൾക്ക് കഴിയും. വീടിന്‍റെ ഓരോ ഭാഗത്തിനും ചേരുന്ന ഡിസൈനിലുള്ള ടൈലുകൾ തെരഞ്ഞെടുക്കേണ്ടത് ഏറെ പ്രധാനമാണ്. ഇന്ന് വിപണിയിൽ നിരവധി ഡിസൈനുകളിലുള്ള ടൈലുകൾ ലഭ്യമാണ്. ഇന്റീരിയറിന്റെ ഡിസൈനുമായി ചേര്‍ന്നു നില്‍ക്കുന്നതായിരിക്കണം ടൈലുകള്‍.
ടൈലുകള്‍ വാങ്ങുമ്പോള്‍ അതിന്‍റെ ഭംഗി മാത്രം നോക്കിയാല്‍ പോരാ. വെള്ളം എളുപ്പം വറ്റുന്നതാണോ, വഴുക്കാതെ ഗ്രിപ്പ് വേണ്ടത്ര കിട്ടുന്നതാണോ, നല്ല കോളിറ്റി ഉള്ളതാണോ അങ്ങനെ പലതും ശ്രദ്ധിക്കേണ്ടതുണ്ട്. ടൈലുകൾ തെരഞ്ഞെടുക്കാൻ പോകുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...
undefined
ഒന്ന്...
എവിടെയാണ് ടൈലിടാന്‍ പോകുന്നത് എന്നതിനെ കുറിച്ച് കൃത്യമായ ഒരു ധാരണയുണ്ടാകണം. നല്ല ജനസഞ്ചാരമുണ്ടാകാൻ സാധ്യതയുള്ള നിലമാണോ? അകത്താണോ ടൈലിടേണ്ടത് അതോ ഈർപ്പമുണ്ടാകാൻ സാധ്യതയുള്ള പുറം ഭാഗങ്ങളിൽ ആണോ? ഇങ്ങനെ പലതിനും അനുസരിച്ചാണ് ടൈലുകള്‍ തെരഞ്ഞൈടുക്കേണ്ടത്. അടുക്കളയിലെ നിലത്താണ് ടൈൽ ഇടാൻ പോകുന്നത് എങ്കിൽ അത്യാവശ്യമായി ശ്രദ്ധിക്കേണ്ട ചിലതുണ്ട്. ഈടുനിൽക്കുന ടൈലുകളാകണം വാങ്ങേണ്ടത്. കൂടാതെ എളുപ്പത്തിൽ പോറലുകൾ വീഴാൻ പാടില്ലാത്തതും, കറകൾ വീണാലും അറിയാത്തതുമായവ തന്നെ വാങ്ങുക.
രണ്ട്...
എത്രമാത്രം ആൾസഞ്ചാരമുണ്ടാകുമോ അത്രത്തോളം ബലത്തിൽ വേണം ടൈലുകൾ ഉറപ്പിക്കാൻ. അതിനനുസരിച്ച് കോളിറ്റിയുള്ള വാങ്ങുക.
മൂന്ന്...
ഏത് ടൈപ്പ് ടൈൽ വേണം എന്നും തീരുമാനിക്കുക. പലയിനം ടൈലുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. ടൈലിടാൻ പോകുന്ന സ്ഥലം അനുസരിച്ച് ഇവ വാങ്ങാം. നിറവും അതിനനുസരിച്ച് തെരഞ്ഞെടുക്കാം.
നാല്...
ഏതുതരം ടൈൽ വേണം എന്ന് തീരുമാനിച്ചുകഴിഞ്ഞാൽ, പിന്നെ എത്ര ടൈലുകള്‍ വേണമെന്ന തീരുമാനമാണ് എടുക്കേണ്ടത്. ചില ടൈലുകളെങ്കിലും പൊട്ടിപ്പോകാൻ സാധ്യതയുണ്ട്. അതും കണക്കിലെടുത്ത് കുറച്ച് അധികമായി വാങ്ങേണ്ടതുണ്ട്. കാരണം, അങ്ങനെ സംഭവിച്ചാൽ ചിലപ്പോൾ അതേ പാറ്റേണിലുള്ള ടൈലുകൾ പിന്നീട് കിട്ടിയെന്നു വരില്ല.
അഞ്ച്...
ടൈൽ ഇടുന്നതിലേയ്ക്ക് വേണ്ട സാധനങ്ങളും മറ്റുള്ള ആക്സസറികളും വാങ്ങുക. ടൈലിടാൻ വേണ്ട വൈറ്റ് സിമന്റ് മുതലായ മറ്റുള്ള സാധനങ്ങൾ കൃത്യമായി വാങ്ങേണ്ടതുണ്ട്. ഓരോ പ്രതലത്തിനും വേണ്ട തരത്തിലുള്ള സാധനങ്ങൾ കൃത്യമായി തെരഞ്ഞെടുത്തില്ലെങ്കിൽ പിന്നീട് പ്രശ്നങ്ങളുണ്ടാക്കും.
ആറ്...
നിങ്ങളുടെ വീട്ടിനുള്ളിലെ സാഹചര്യങ്ങളിൽ വർഷങ്ങളോളം ഈടുനിൽക്കാൻ ശേഷിയുള്ള ടൈലുകളേ തെരഞ്ഞെടുക്കാവൂ. വീടിനുള്ളിലെ ഓരോ ഭാഗത്തിനും ചേരുന്ന തരത്തിലുള്ള ടൈലുകൾ തെരഞ്ഞെടുക്കാൻ പ്രത്യേക ശ്രദ്ധ വേണം.