2020-ൽ ട്രെൻഡിങ് ആകാൻ പോകുന്ന ഏഴ് ടൈൽ സ്റ്റൈലുകൾ

By Web Team  |  First Published Nov 23, 2019, 11:33 AM IST

2020-ലെ ഇന്റീരിയർ ഡെക്കറേഷന്റെ ഗതി നിർണയിക്കാൻ പോവുന്ന ഏഴ് ടൈൽ സ്റ്റൈലുകളെപ്പറ്റി


ഇന്റീരിയർ ഡെക്കറേഷന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഭാഗമാണ് ടൈലുകൾ. വില്ലയോ, അപ്പാർട്ടുമെന്റോ, ഷോപ്പുകളോ, സ്റ്റോറുകളോ, ഓഫീസുകളോ - നിങ്ങളുടെ കെട്ടിടം ഏതുമാവട്ടെ അതുണ്ടാക്കുന്ന ഫസ്റ്റ് ഇമ്പ്രെഷനെ സ്വാധീനിക്കാൻ പോവുന്ന നിർണായകമായ ഘടകം അതിന്റെ വാൾ, ഫ്ലോർ ടൈലുകളാണ്. നമ്മുടെ വീടിന്റെ അന്തസ്സ് നിലനിർത്തുന്നതിൽ, വീടിന്റെ ഓരോ ഭാഗത്തിനും ചേരുന്ന കുലീനമായ ഡിസൈനുകളിലുള്ള ടൈലുകൾ തെരഞ്ഞെടുക്കേണ്ടത് അത്യാവശ്യമാണ്. കജാരിയ പോലുള്ള ടൈൽ നിർമാതാക്കൾ, വളരെ വിശാലമായ ഒരു സെലക്ഷനാണ് ടൈലുകളുടെ കാര്യത്തിൽ ഉപഭോക്താവിന് ലഭ്യമാക്കുന്നത്.

2020-ലെ ഇന്റീരിയർ ഡെക്കറേഷന്റെ ഗതി നിർണയിക്കാൻ പോവുന്ന ഏഴ് ടൈൽ സ്റ്റൈലുകളെപ്പറ്റിയാണ് ഇനി.

അമൂല്യം, അപൂർവവും

വളരെ അപൂർവമായ, ഏറെ വിലപിടിപ്പുള്ള കല്ലുകളുടെ ഡിസൈനുകൾ ടൈലുകളിൽ പ്രതിഫലിപ്പിക്കാൻ ഇപ്പോൾ മാറിയ സാങ്കേതികവിദ്യയുടെ കാലത്ത് ടൈൽ നിർമാതാക്കൾക്ക് സാധിക്കുന്നുണ്ട്. ഈ അപൂർവമായ കല്ലുകളുടെ ഡിസൈനിലുള്ള ടൈലുകൾ ഇപ്പോൾ വിപണിയിൽ ട്രെൻഡായിക്കൊണ്ടിരിക്കുകയാണ്. അവയുടെ ഗ്രാൻഡ് ലുക്കും, ഐശ്വര്യവും കാരണം 2020-ലും ഈ ട്രെൻഡ് തുടരുമെന്നുതന്നെയാണ് അനുമാനിക്കപ്പെടുന്നത്. ഓഫീസുകളുടെ മാസ്റ്റർ സ്യൂട്ട്, വില്ലയുടെ ഗ്രാൻഡ് ഹാൾ, അല്ലെങ്കിൽ മാസ്റ്റർ ബെഡ്‌റൂം എന്നിവയ്ക്കൊക്കെ ഇത്തരം ടൈലുകൾ ചേരും.
 


3D ടൈലുകൾ

ത്രിമാനമായ ടൈലുകൾ ഈയടുത്ത് വിപണിയിൽ വന്നിട്ടുള്ള ഒരു ഡിസൈൻ മാറ്റമാണ്. ഏകതാനമായ പരമ്പരാഗത പ്ലെയിൻ ടൈൽ ഡിസൈനുകളിൽ നിന്ന് വളരെ റിഫ്രഷിങ്ങ് ആയ ഒരു മാറ്റമാണ് ഈ 3D ടൈലുകൾ. അടുക്കളകൾക്കും, വലിയ ചുവരുകൾക്കുമെല്ലാം നന്നായി ചേരുന്നതാണ് ഈ 3D ഡിസൈൻ ടൈലുകൾ. ഇവയും വരും വർഷത്തിൽ ട്രെണ്ടാകും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.

 ടെക്സ്ചർ, പ്ളേ ടൈലുകൾ

വളരെ പ്ളേ ഫുൾ ആയിട്ടുള്ള അല്ലെങ്കിൽ ടെക്സ്ചറോട് കൂടിയ ടൈലുകൾ പുതിയകാലത്തെ ഡിസൈനുകളിൽ പെട്ടതാണ്. ടൈൽ നിർമാതാക്കൾ നിറങ്ങളും, പാറ്റേണുകളും, ഫിനിഷുകളും ഒക്കെ വെച്ച് തങ്ങളുടെ ടെക്സ്ച്ചേർഡ് ടൈലുകളിൽ നിരന്തരം പരീക്ഷണങ്ങൾ നടത്തി വ്യത്യസ്തമായ ഡിസൈനുകൾ  കൊണ്ടുവരാറുണ്ട്. ഓരോ മുറിയുടെയും തീമിന് ഇണങ്ങുന്ന ടെക്സ്ച്ചേർഡ് ടൈലുകൾ വിപണിയിൽ ലഭ്യമാണ്.  കിടപ്പുമുറിയുടെ ചുവരുകളിലും നിലത്തും വളരെ നല്ലൊരു ഫീൽ ഉണ്ടാക്കും. ബാത്ത് റൂം ടൈലുകളിലും ടെക്സ്ച്ചേർഡ് ടൈലുകളുടെ ഒരു ബൃഹത്തായ ശേഖരം തന്നെ കജാരിയ ടൈൽസിൽ ഉണ്ട്.

വിപ്ലവാത്മകമായ നിറങ്ങളിലുള്ള ടൈലുകൾ

ബീജ്, മഞ്ഞ തുടങ്ങിയ പരമ്പരാഗത നിറങ്ങളിൽ നിന്ന് ഉപഭോക്താക്കൾ ഏറെ വിപ്ലവാത്മകമായ നിറങ്ങളിലേക്ക് മാറിയിട്ടുണ്ടിപ്പോൾ. ടൈൽ സെറാമിക്കോ, പോർസലൈനോ, മാർബിളോ എന്തുമാവട്ടെ, പുതുപുത്തൻ വർണങ്ങളിൽ ലഭ്യമായ ടൈലുകൾ പുതിയൊരു മൂഡ് തന്നെ പകരുന്നതിന് സഹായകമാകുന്നു.

വലിയ ടൈലുകൾ

വലിയ സൈസിലുള്ള ടൈലുകൾക്ക് വിപണിയിൽ ഡിമാൻഡ് പ്രതിദിനം വർദ്ധിച്ചുവരികയാണ്. കാരണം ലളിതമാണ്. കുറഞ്ഞ ജോയിന്റ് ലൈനുകൾ, അതുകൊണ്ടുതന്നെ അഴുക്ക് അടിഞ്ഞുകൂടാനുള്ള ഇടങ്ങളും കുറവ്. പല നിറങ്ങളിൽ, പല ഡിസൈനുകളിൽ ഏറെ ആകർഷകമായ ടൈലുകൾ  കജാരിയ അടക്കമുള്ള ടൈൽ നിർമാതാക്കൾ പുറത്തിറക്കിയിട്ടുണ്ട്. സ്റ്റൈലിഷും അതെ സമയം മിനിമലും ആയ ഈ ടൈലുകൾ, മോഡേൺ, പരമ്പരാഗത ഭവനങ്ങൾക്ക് ഒരു പോലെ ചേരും.

പാറ്റേൺ ടൈലുകൾ

പാറ്റേൺസിന് ഒരു വിശേഷ ആകർഷകത്വമുണ്ട്. അത് ആ സ്‌പേസ് ഉപയോഗിക്കുന്ന വ്യക്തിയുടെ തെരഞ്ഞെടുപ്പുകളെക്കൂടി പ്രതിഫലിപ്പിക്കുന്ന ഒന്നാണ്. ഇങ്ങനെ വളരെ പേർസണൽ ആയ ഒരു ഫീൽ തരുന്ന പാറ്റേൺ ടൈലുകളാണ് 2020-ലെ ഏറ്റവു വലിയ ട്രെൻഡാകാൻ പോകുന്നത്. ടൈലുകളിലെ ലളിതമായ പാറ്റേണുകളിൽ തുടങ്ങി, പലപാറ്റേണുകളിൽ ഉള്ള ടൈലുകൾ ചേർത്തുവെച്ചുകൊണ്ട് പുതിയൊരു പാറ്റേൺ സൃഷ്ടിക്കുന്നതരത്തിൽ വരെയുള്ള, ഏറെ ക്രിയാത്മകമായ ഡിസൈനുകൾ പാറ്റേൺ ടൈലുകളിൽ ലഭ്യമാണ്. നിങ്ങളുടെ മുറിക്ക് ഒരു ഡിസൈനർ ഫിനിഷ് നൽകുന്ന ഡിജിറ്റൽ പ്രിന്റഡ് പാറ്റേൺ ടൈൽസിന്റെ ഒരു വൻ ശേഖരം കജാരിയ കാറ്റലോഗിൽ ലഭ്യമാണ്.
 


സ്റ്റോൺ എഫക്റ്റ് ടൈലുകൾ

വിശേഷപ്പെട്ട ഒരു പ്രകൃതവും, രൂപഭംഗിയും നല്കുന്നയിനം ടൈലുകളാണ് സ്റ്റോൺ എഫക്റ്റ് ടൈലുകൾ. കാലം ചെല്ലുന്തോറും ഭംഗിയും എടുപ്പും ഏറിവരുന്ന ഈ ഡിസൈനുകൾക്ക് ആവശ്യക്കാർ ഏറെയാണ്. ഇന്റീരിയർ ഡിസൈനിൽ ഒരു പരമ്പരാഗത ഇന്ത്യൻ ക്‌ളാസിക്കൽ ലുക്ക് വരാൻ വേണ്ടിയാണ് പലരും സ്റ്റോൺ എഫക്റ്റ് ടൈലുകൾ ഉപയോഗിക്കുന്നത്. ഇവ വീടുകൾക്കും, ഫ്ളാറ്റുകൾക്കും പുറമെ ലക്ഷ്വറി ഹോട്ടലുകളിലും ഉപയോഗപ്പെടുത്തുന്നുണ്ട്. സ്വന്തം വീടുകളിൽ മേക്കോവർ ചെയ്യാനും മറ്റും ശ്രമിക്കുന്ന പലരും ഇത്തരത്തിലുള്ള ടൈലുകളാണ് തെരഞ്ഞെടുക്കാറുള്ളത്. ഇന്ത്യയിൽ ഏറ്റവുമധികം വ്യത്യസ്തമായ സ്റ്റോൺ ഫിനിഷ് ടൈലുകളുടെ ശേഖരമുള്ളത് കജാരിയ ടൈൽസിനാണ്.


സെറാമിക്കിലുള്ള പാറ്റേൺഡ് ടൈൽസ് മുതൽ, ടെക്സ്ച്ചേർഡ് ടൈൽസ് വരെ വർണ്ണാഭമായ, അതി വ്യത്യസ്തമായ നിരവധിയിനം ടൈലുകളുടെ വമ്പിച്ച ഒരു ശേഖരവുമായി കജാരിയ ഉപഭോക്താക്കൾക്ക് ഒരു ഇന്റർനാഷണൽ എക്സ്പീരിയൻസ് തന്നെ നൽകാനുള്ള ശ്രമത്തിലാണ്. 

 

click me!