ഗെയിം ഓഫ് ലവ്: ഫുട്ബോൾ പ്രേമികളെ ആവേശം കൊള്ളിക്കാനായി കേരളത്തിൽ നിന്നും ഒരു വേൾഡ് കപ്പ് ഗാനം

By Web Team  |  First Published Nov 22, 2022, 9:43 PM IST

ഫുട്ബോൾ ലോകകപ്പിന്റെ എല്ലാ ആവേശവും ഉൾക്കൊള്ളുന്ന  ലോകോത്തര നിലവാരമുള്ള ഒരു ഗാനം എന്ന ആശയത്തിൽ നിന്നാണ് ഗെയിം ഓഫ് ലവ് പിറവിയെടുക്കുന്നത്.


ഫുട്ബോൾ പ്രേമികളെ ആവേശം കൊള്ളിക്കാനായി കേരളത്തിൽ നിന്നും ഒരു വേൾഡ് കപ്പ് ഗാനം. ഗെയിം ഓഫ് ലവ് (Game of Love) എന്ന ഈ ഗാനം തയ്യാറാക്കിയത് കൊച്ചിയിലെ ജിസി ഗ്രൂവ് (GC Groove) എന്ന ബാൻഡ് ആണ്. ബാൻഡ് അംഗങ്ങളായ  സിൻഡി നന്ദകുമാറും ഗാരി ലോബോയും ചേർന്നാണ് ഗാനത്തിൻ്റെ രചന നിർവഹിച്ചിരിക്കുന്നത്. സംഗീതം ഗാരി ലോബോ. 

ഫുട്ബോൾ ലോകകപ്പിന്റെ എല്ലാ ആവേശവും ഉൾക്കൊള്ളുന്ന  ലോകോത്തര നിലവാരമുള്ള ഒരു ഗാനം എന്ന ആശയത്തിൽ നിന്നാണ് ഗെയിം ഓഫ് ലവ് പിറവിയെടുക്കുന്നത്. അതുകൊണ്ടുതന്നെ ഇംഗ്ലീഷിലാണ് ഗാനം രചിച്ചിരിക്കുന്നത്. ഫുട്ബോളിനെ ഏറെ സ്നേഹിക്കുന്ന നമ്മുടെ നാട്ടിൽ നിന്നും ഫുട്ബോൾ പശ്ചാത്തലത്തിൽ നിന്നുള്ള ഒരു ഇംഗ്ലീഷ് ഗാനം ഇത് ആദ്യമായാണ്. തിരുവനന്തപുരം സ്വദേശിയും പ്രശസ്ത പാശ്ചാത്യ സംഗീതജ്ഞനുമായ നന്ദു ലിയോയുടെ    മകളാണ് സിൻഡി നന്ദകുമാർ. ആർട്ടി ക്രീയറ്റോ പ്രൊഡക്ഷൻസാണ് ഈ ഗാനം റിലീസ് ചെയ്തത്.

Latest Videos

click me!