വാണ്ടഡ്, ഏക്താ, ടൈഗർ, ദബാംഗ് തുടങ്ങിയവ വാജിദ് സംഗീതമൊരുക്കിയ പ്രധാന ചിത്രങ്ങളാണ്. സഹോദരൻ സാജിദുമായി ചേർന്ന് നിരവധി സിനിമകളിൽ സംഗീത സംവിധാനം ചെയ്തിട്ടുണ്ട്.
മുംബൈ: ബോളിവുഡ് സംഗീത സംവിധായകൻ വാജിദ് ഖാൻ (42) അന്തരിച്ചു. വൃക്ക രോഗത്തെത്തുടർന്ന് മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം.
കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് വാജിദിനെ മുംബൈയിലെ ചെമ്പൂരിലെ സുര്‍ണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് നില വഷളാകുകയായിരുന്നു. നേരത്തെ ഇദ്ദേഹത്തിന് വൃക്കമാറ്റി വയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയിരുന്നു. മാറ്റിവച്ച വൃക്കയില്‍ ഇന്ഫക്ഷന് വന്നതാണ് പെട്ടെന്ന് ആരോഗ്യ നില തകരാറിലാകുവാന്‍ ഇടയാക്കിയത്. കഴിഞ്ഞ നാലുദിവസമായി വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് വാജിദ് ജീവന് നിലനിര്‍ത്തിയിരുന്നത്. പിന്നീട് നിലഗുരുതരമായി.
വാണ്ടഡ്, ഏക്താ, ടൈഗർ, ദബാംഗ് തുടങ്ങിയവ വാജിദ് സംഗീതമൊരുക്കിയ പ്രധാന ചിത്രങ്ങളാണ്. സഹോദരൻ സാജിദുമായി ചേർന്ന് നിരവധി സിനിമകളിൽ സംഗീത സംവിധാനം ചെയ്തിട്ടുണ്ട്.
അവസാനമായി സല്മാന് ഖാന് ലോക്ക്ഡൗണ്‍ കാലത്ത് ഇറക്കിയ പ്യാര് കരോ, ബായി ബായി എന്നീ ഗാനങ്ങളുടെ സഹ സംഗീത സംവിധായകനായും വാജിദ് പ്രവര്‍ത്തിച്ചിട്ടുണ്ട്. 1998ലെ പ്യാര് കീയാതോ ഡര്‍നാ ഹെയിലാണ് വാജിദ് ആദ്യമായി രംഗത്ത് എത്തുന്നത്. സല്മാന് ഖാന് ചിത്രങ്ങളിലൂടെയാണ് സാജിദ്-വാജിദ് കൂട്ടുകെട്ട് പ്രശസ്തരായത്.
ദബാഗ് സീരിസിലെ ഗാനങ്ങളുടെ പേരിലാണ് ഇവര്‍ക്ക് കൂടുതല്‍ പ്രശസ്തി ലഭിച്ചത്. പിന്നണി ഗായകനും കൂടിയായ വാജിദ്, മേരേ ഹി ജല്‍വാ, ഫെവികോള്‍ സെ, ചീന്‍താ താ ചീന്‍താ (റൗഡി റാത്തോഡ്) തുടങ്ങിയ ബ്ലോക്ക്ബസ്റ്റര്‍ ഗാനങ്ങള്‍ക്ക് ശബ്ദം നല്‍കിയിട്ടുണ്ട്.