ലിജോമോള്‍ ജോസ്, മാത്യു തോമസ്, ഡിനോയ് പൗലോസ് പ്രധാന താരങ്ങള്‍
ലിജോമോള്‍ ജോസ്, മാത്യു തോമസ്, ഡിനോയ് പൗലോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കിരണ്‍ ആന്റണി സംവിധാനം ചെയ്‍ത വിശുദ്ധ മെജോയിലെ വീഡിയോ ഗാനം പുറത്തെത്തി. ആറാം നാള്‍ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് സുഹൈല്‍ കോയയാണ്. സംഗീതം ജസ്റ്റിന്‍ വര്‍ഗീസ്. വിപിന്‍ ലാല്‍, മീര ജോണി, ജസ്റ്റിന്‍ വര്‍ഗീസ് എന്നിവര്‍ ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്.
വിനോദ് ഷൊര്‍ണൂര്‍, ജോമോന്‍ ടി ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജോമോന്‍ ടി ജോണ്‍ നിർവ്വഹിച്ചിരിക്കുന്നു. ഡിനോയ് പൌലോസ് കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നു. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്, സൗണ്ട് ഡിസൈന്‍ ശങ്കരന്‍ എ എസ്, സിദ്ധാര്‍ത്ഥന്‍, ശബ്ദമിശ്രണം വിഷ്ണു സുജാതന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ വിനീത് ഷൊര്‍ണൂര്‍, പ്രൊഡക്ഷൻ കൺട്രോളർ ഷാഫി ചെമ്മാട്, കലാസംവിധാനം നിമേഷ് താനൂർ, വസ്ത്രാലങ്കാരം റാഫി കണ്ണാടിപ്പറമ്പ്, മേക്കപ്പ് സിനൂപ് രാജ്, കളറിസ്റ്റ് ഷണ്‍മുഖ പാണ്ഡ്യന്‍ എം, സ്റ്റിൽസ് വിനീത് വേണുഗോപാലന്‍, ഡിസൈൻ പ്രത്തൂല്‍ എന്‍ ടി, ചീഫ് അസോസിയേറ്റ് ഡയറക്ടർ ഫിലിപ്പ് ഫ്രാൻസിസ്, പിആർഒ എ എസ് ദിനേശ്.
undefined
'സമൂഹമാധ്യമങ്ങളില്‍ നിന്ന് ഇടവേള'; തീരുമാനം പറഞ്ഞ് ലോകേഷ് കനകരാജ്
ചുരുങ്ങിയ കാലത്തിനുള്ളില്‍ തൊട്ടതെല്ലാം പൊന്നാക്കിയ സംവിധായകനാണ് ലോകേഷ് കനകരാജ് (Lokesh Kanagaraj). 2017ല്‍ മാനഗരം എന്ന ചിത്രവുമായി തമിഴ് സിനിമയില്‍ അരങ്ങേറിയ ലോകേഷ് കൈതിയിലൂടെയാണ് ആദ്യ കരിയര്‍ ബ്രേക്ക് നേടിയത്. മൂന്നാം ചിത്രം മാസ്റ്ററും വന്‍ ഹിറ്റ് ആക്കിയ ലോകേഷിന്‍റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് പക്ഷേ ഏറ്റവും ഒടുവിലെത്തിയ ചിത്രം വിക്രം ആയിരുന്നു. പുതിയ രണ്ട് പ്രോജക്റ്റുകള്‍ അദ്ദേഹത്തിന്‍റേതായി പറഞ്ഞു കേള്‍ക്കുന്നുണ്ട്. ഇപ്പോഴിതാ തന്‍റെ ഒരു തീരുമാനം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് അദ്ദേഹം. സോഷ്യല്‍ മീഡിയയില്‍ നിന്ന് എടുക്കാന്‍ പോകുന്ന ഇടവേളയെക്കുറിച്ചാണ് അത്.
സുഹൃത്തുക്കളെ, എല്ലാ സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളില്‍ നിന്നുമായി ഒരു ചെറിയ ഇടവേള എടുക്കുകയാണ് ഞാന്‍. എന്‍റെ അടുത്ത ചിത്രത്തിന്‍റെ പ്രഖ്യാപനവുമായി ഞാന്‍ ഉടന്‍ തിരിച്ചെത്തും. വീണ്ടും കാണാം, സ്നേഹത്തോടെ ലോകേഷ് കനകരാജ്, ലോകേഷ് സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളില്‍ കുറിച്ചു.
ALSO READ : കേരളത്തിലെ വിജയം, 'പാപ്പന്‍റെ' റെസ്റ്റ് ഓഫ് ഇന്ത്യ അവകാശത്തിന് വന്‍ തുക?
വിക്രത്തിനു ശേഷം രണ്ട് ചിത്രങ്ങളാണ് ലോകേഷിന്‍റേതായി പറഞ്ഞുകേള്‍ക്കുന്നത്. ഒന്ന് മാസ്റ്ററിനു ശേഷം വിജയ് നായകനാവുന്ന തമിഴ് ചിത്രമാണ്. വിജയ്‍യുടെ കരിയറിലെ 67-ാം ചിത്രമായിരിക്കും ഇത്. മറ്റൊന്ന് സല്‍മാന്‍ ഖാന്‍ നായകനാവുന്ന ബോളിവുഡ് ചിത്രമാണ്. തെലുങ്കിലെ പ്രമുഖ നിർമാണ കമ്പനിയാണ് ചിത്രം ഒരുക്കുന്നതെന്നാണ് വിവരം.