മണി രത്നത്തിന്‍റെ പൊന്നിയിന്‍ സെല്‍വന്‍ ആണ് ഐശ്വര്യയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത തമിഴ് ചിത്രം.
വിഷ്ണു വിശാല്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം 'ഗാട്ട ഗുസ്‍തി'യിലെ ലിറിക്‌സ് വീഡിയോ സോംഗ് റിലീസ് ചെയ്തു. 'മൈക്ക് ടൈസൺ' എന്ന ഗാനത്തിന് ജസ്റ്റിൻ പ്രഭാകരനാണ് സംഗീതം നൽകിയിരിക്കുന്നത്. അദ്ദേഹത്തിന്റേത് തന്നെയാണ് വരികളും. ഫോക്ക് മാർലി ആന്റണി ദാസൻ, മക് വിക്കി എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. സിനിമയ്ക്ക് വേണ്ടി ഗുസ്തി പരിശീലിക്കുന്ന വിഷ്ണു വിശാലിന്റെ വീഡിയോ ഉൾപ്പെടുത്തിയാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്.
സ്പോര്‍ട്സ് ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് 'ഗാട്ട ഗുസ്‍തി'. ഐശ്വര്യ ലക്ഷ്മിയാണ് നായികയായി എത്തുന്നത്. ഡിസംബര്‍ 2 ന് തമിഴിനൊപ്പം തെലുങ്കിലുമായി ചിത്രം തിയറ്ററുകളില്‍ എത്തും. ചെല്ല അയ്യാവുവാണ് ചിത്രത്തിന്‍റെ രചനയും സംവിധാനവും, ആര്‍ ടി ടീം വര്‍ക്സ്, വി വി സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ രവി തേജ, വിഷ്ണു വിശാല്‍, ശുഭ്ര, ആര്യന്‍ രമേശ് എന്നിവരാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.
undefined
ഛായാഗ്രഹണം റിച്ചാര്‍ഡ് എം നാഥന്‍, എഡിറ്റിംഗ് പ്രസന്ന ജി കെ, സംഗീതം ജസ്റ്റിന്‍ പ്രഭാകരന്‍, കലാസംവിധാനം ഉമേഷ് ജെ കുമാര്‍, സ്റ്റണ്ട് അന്‍പറിവ്, സ്റ്റൈലിസ്റ്റ് വിനോദ് സുന്ദര്‍, വരികള്‍ വിവേക്, നൃത്തസംവിധാനം വൃന്ദ, ദിനേശ്, സാന്‍ഡി, ഡിഐ ലിക്സൊപിക്സല്‍സ്, കളറിസ്റ്റ് രംഗ, വിഎഫ്എക്സ് ഹരിഹരസുതന്‍, സൌണ്ട് ഡിസൈന്‍ സിങ്ക് സിനിമ, സബ് ടൈറ്റില്‍സ് സാജിദ് അലി, പബ്ലിസിറ്റി ഡിസൈന്‍ പ്രതൂല്‍ എന്‍ ടി. റെഡ് ജയന്‍റ് മൂവീസ് ആണ് വിതരണം.
24 മണിക്കൂർ, 30 മില്യൺ കാഴ്ചക്കാർ; ഒടിടിയിൽ നേട്ടം കൊയ്ത് ദുൽഖറിന്റെ 'ഛുപ്'
അതേസമയം, മണി രത്നത്തിന്‍റെ പൊന്നിയിന്‍ സെല്‍വന്‍ ആണ് ഐശ്വര്യയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത തമിഴ് ചിത്രം. പൂങ്കുഴലി എന്ന കഥാപാത്രം ഐശ്വര്യയ്ക്ക് തമിഴില്‍ വലിയ പ്രേക്ഷകശ്രദ്ധ നേടിക്കൊടുത്തിരുന്നു. വിശാല്‍ നായകനായ ആക്ഷന്‍ (2019) ആയിരുന്നു ഐശ്വര്യ ലക്ഷ്മിയുടെ ആദ്യ തമിഴ് സിനിമ. പിന്നാലെ ജഗമേ തന്തിരം, പുത്തം പുതു കാലൈ വിടിയാതാ (ആന്തോളജി), ഗാര്‍ഗി, ക്യാപ്റ്റന്‍ എന്നീ സിനിമകളിലും ഐശ്വര്യ സാന്നിധ്യം അറിയിച്ചിരുന്നു.