ഡാന്‍സ് ഫ്ലോറിനെ ത്രസിപ്പിച്ച് ബാലയ്യ, ശ്രുതി ഹാസന്‍; 'വീര സിംഹ റെഡ്ഡി' സോംഗ്

By Web Team  |  First Published Jan 10, 2023, 7:51 PM IST

ചിത്രത്തിന് യു/ എ സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്


തെലുങ്കില്‍ പുതുവര്‍ഷത്തില്‍ ആദ്യമെത്തുന്ന വന്‍ റിലീസുകളില്‍ ഒന്നാണ് നന്ദമുറി ബാലകൃഷ്ണ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന വീര സിംഹ റെഡ്ഡി. ജനുവരി 12 ന് ആണ് ചിത്രത്തിന്‍റെ റിലീസ്. റിലീസിന് മുന്നോടിയായുള്ള പ്രൊമോഷന്‍റെ ഭാഗമായി ചിത്രത്തിലെ ഒരു ഗാനം അണിയറക്കാര്‍ പുറത്തുവിട്ടിട്ടുണ്ട്. മാസ് മൊഗുഡു എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് രാമജോഗയ്യ ശാസ്ത്രിയാണ്. തമന്‍ എസ് സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചത് മനോയും രമ്യ ബെഹറയും ചേര്‍ന്നാണ്.

ബാലയ്യ സ്റ്റൈല്‍ ആക്ഷന്‍ രംഗങ്ങള്‍ കൊണ്ട് സമ്പന്നമായ ചിത്രത്തിന് യു/ എ സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. കുര്‍ണൂല്‍ ആയിരുന്നു സിനിമയുടെ പ്രധാന ലൊക്കേഷന്‍. ബിഗ് ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. ശ്രുതി ഹാസന്‍ നായികയാവുന്ന ചിത്രത്തില്‍ മലയാളത്തില്‍ നിന്ന് ഹണി റോസും ലാലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. വരലക്ഷ്മി ശരത്കുമാര്‍, ദുനിയ വിജയ്, പി രവി ശങ്കര്‍, ചന്ദ്രികാ രവി, അജയ് ഘഓഷ്, മുരളി ശര്‍മ്മ തുടങ്ങിയവരും താരനിരയിലുണ്ട്. തെലുങ്കിലെ പ്രമുഖ നിര്‍മ്മാണ കമ്പനിയായ മൈത്രി മൂവി മേക്കേഴ്സിന്‍റെ ബാനറില്‍ നവീന്‍ യെര്‍നേനിയും രവി ശങ്കര്‍ യലമന്‍ചിലിയും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. സംഗീതം തമന്‍ എസ്, ഛായാഗ്രഹണം റിഷി പഞ്ചാബി, എഡിറ്റിംഗ് നവീന്‍ നൂലി, സംഘട്ടനം റാം- ലക്ഷ്മണ്‍, വി വെങ്കട്, പ്രൊഡക്ഷന്‍ ഡിസൈനര്‍ എ എസ് പ്രകാശ്. സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത് സായ് മാധവ് ബുറയാണ്.

Latest Videos

undefined

ALSO READ : ഒടിയന്‍ പ്രതിമകളില്‍ ഒന്ന് കാണ്മാനില്ല! വി എ ശ്രീകുമാറിന് ലഭിച്ച ശബ്ദസന്ദേശം ഇങ്ങനെ

ബാലയ്യയുടെ കരിയറിലെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രമായിരുന്നു ഏറ്റവുമൊടുവില്‍ പ്രദര്‍ശനത്തിന് എത്തിയ അഖണ്ഡ. അഖണ്ഡയുടെ വിജയത്തിനു ശേഷം ബാലയ്യ എന്ന ബാലകൃഷ്ണ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം എന്ന നിലയ്ക്ക് അദ്ദേഹത്തിന്റെ ആരാധകര്‍ക്കിടയില്‍ കാത്തിരിപ്പ് ഉയര്‍ത്തിയിട്ടുള്ള ചിത്രമാണിത്. ചിത്രത്തിന്‍റെ രചനയും സംവിധാനവും ഗോപിചന്ദ് മലിനേനിയാണ്.

click me!