പ്രേക്ഷകരെ ത്രസിപ്പിക്കാൻ പ്രഭുദേവയും സണ്ണി ലിയോണും : പേട്ടറാപ്പിലെ "വെച്ചി സെയ്യുതെ" ഗാനം റിലീസായി

By Web TeamFirst Published Sep 15, 2024, 8:50 AM IST
Highlights

പ്രഭുദേവ നായകനായ പേട്ടറാപ്പ് എന്ന ചിത്രത്തിലെ പുതിയ ഗാനം റിലീസായി. 

കൊച്ചി: പേട്ടറാപ്പ് എന്ന പ്രഭുദേവ ചിത്രത്തിന്റെ അടുത്ത ഗാനം റിലീസായി. നേഹാ ബാസിനും എം സി റൂഡും ആലപിച്ച ഗാനം ഒരുക്കിയിരിക്കുന്നത് ഡി ഇമ്മാൻ ആണ്. മലയാളിയായ എസ് ജെ സിനു ആണ് പേട്ടറാപ്പിന്റെ സംവിധാനം നിർവഹിക്കുന്നത്. കളർഫുൾ എന്റെർറ്റൈനറായി ഒരുങ്ങുന്ന പ്രഭുദേവ ചിത്രം ‘പേട്ടറാപ്പ്’ സെപ്റ്റംബർ 27ന് തിയേറ്ററുകളിലേക്കെത്തും. ബ്ലൂ ഹിൽ ഫിലിംസിന്റെ ബാനറിൽ ജോബി പി സാമാണ് നിർമിക്കുന്നത്. ചിത്രത്തിൽ വേദികയാണ് നായികയായെത്തുന്നത്.

വീഡിയോ കാണാം

Latest Videos

ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പി കെ ദിനിലാണ്. ഛായാഗ്രഹണം ജിത്തു ദാമോദർ നിർവഹിക്കുന്നു. നിഷാദ് യൂസഫ് എഡിറ്റിംഗും എ ആർ മോഹൻ കലാസംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ സണ്ണി ലിയോൺ, വിവേക് ​​പ്രസന്ന, ഭഗവതി പെരുമാൾ, രമേഷ് തിലക്, രാജീവ് പിള്ള, കലാഭവൻ ഷാജോൺ, മൈം ഗോപി എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

പേട്ടറാപ്പിന് കേരളത്തിലും വലിയ പ്രമോഷൻ നൽകാനാണ് അണിയറ പ്രവർത്തകർ ഒരുക്കുന്നത്. പ്രൊമോഷൻ പരിപാടികൾക്കായി സെപ്റ്റംബർ ആദ്യ വാരം പ്രഭുദേവയും സണ്ണി ലിയോണും വേദികയും മറ്റു താരങ്ങളും കൊച്ചിയിലെത്തും. പ്രൊഡക്ഷൻ കൺട്രോളർ ആനന്ദ് .എസ്, ശശികുമാർ.എസ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: റിയ എസ്, വസ്ത്രാലങ്കാരം: അരുൺ മനോഹർ, മേക്കപ്പ്: അബ്ദുൾ റഹ്മാൻ, കൊറിയോഗ്രാഫി: ഭൂപതി രാജ, റോബർട്ട്, സ്റ്റണ്ട്: ദിനേശ് കാശി,വിക്കി മാസ്റ്റർ,ലിറിക്സ് :വിവേക്,മദൻ ഖർക്കിക്രിയേറ്റീവ് സപ്പോർട്ട്: സഞ്ജയ് ഗസൽ, കോ ഡയറക്ടർ: അഞ്ജു വിജയ്, ഡിസൈൻ: യെല്ലോ ടൂത്ത്, സ്റ്റിൽസ്: സായ്സന്തോഷ്, ഡിസ്ട്രിബൂഷൻ ഹെഡ് : പ്രദീപ് മേനോൻ, പി ആർ ഓ ആൻഡ് മാർക്കറ്റിങ് കൺസൾട്ടന്റ് : പ്രതീഷ് ശേഖർ.

നോ പറയേണ്ടിടത്ത് നോ പറയാനും ഇറങ്ങിപ്പോകേണ്ടിടത്ത് അതിനും സ്ത്രീകള്‍ തയ്യാറാകണം: സണ്ണി ലിയോണ്‍

പ്രഭുദേവ ചിത്രം 'പേട്ടറാപ്പ്' വന്‍ താരനിര: റിലീസ് തീയതി പ്രഖ്യാപിച്ചു

 

click me!