ബി കെ ഹരിനാരായണന്റെ വരികൾക്ക് പ്രകാശ് അലക്സിന്‍റെ സംഗീതം
സിജു വിൽസണിനെ (Siju Wilson) നായകനാക്കി നവാഗതനായ ജിജോ ജോസഫ് സംവിധാനം ചെയ്യുന്ന വരയൻ (Varayan) എന്ന ചിത്രത്തിലെ
പുതിയ വീഡിയോ ഗാനം റിലീസ് ആയി. ഏദനിന്‍ മധു നിറയും എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ഹരിനാരായണന്‍ ബി കെ ആണ്. പ്രകാശ് അലക്സ് സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് സന മൊയ്തൂട്ടി ആണ്.
സത്യം സിനിമാസിന്റെ ബാനറിൽ എ ജി പ്രേമചന്ദ്രൻ നിർമ്മിച്ചിരിക്കുന്ന ഈ കുടുംബചിത്രം ഹാസ്യത്തിനും ആക്ഷൻ രംഗങ്ങൾക്കും പ്രാധാന്യം നൽകുന്ന ഒന്നാണെന്ന് അണിയറക്കാര്‍ അറിയിക്കുന്നു. ലിയോണ ലിഷോയ്, മണിയൻപിള്ള രാജു, ജോയ് മാത്യു, വിജയരാഘവൻ, ബിന്ദു പണിക്കർ, ജയശങ്കർ, ജൂഡ് ആന്റണി ജോസഫ്, ഡാവിഞ്ചി, അരിസ്റ്റോ സുരേഷ്, ബൈജു എഴുപുന്ന, അംബിക മോഹൻ, രാജേഷ് അമ്പലപ്പുഴ, ശ്രീലക്ഷ്മി, ഹരിപ്രശാന്ത്, സുന്ദർ പാണ്ഡ്യൻ തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ. സിജു വിൽസണോടൊപ്പം ബെൽജിയൻ മലിനോയ്സ് ഇനത്തിൽപ്പെട്ട നാസ് എന്ന നായ ടൈഗർ എന്ന മുഴുനീള കഥാപാത്രമായി ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.
undefined
ബി കെ ഹരിനാരായണന്റെ വരികൾക്ക് പ്രകാശ് അലക്സ് സംഗീതം പകര്‍ന്നിരിക്കുന്നു. തിരക്കഥ ഫാ. ഡാനി കപ്പൂച്ചിൻ, ഛായാഗ്രഹണം രജീഷ് രാമൻ, ചിത്രസംയോജനം ജോൺകുട്ടി, പ്രോജക്റ്റ് ഡിസൈൻ ജോജി ജോസഫ്, പ്രൊഡക്ഷൻ കൺട്രോളർ ബിനു മുരളി, കലാസംവിധാനം നാഥൻ മണ്ണൂർ, വസ്ത്രാലങ്കാരം സമീറ സനീഷ്, സംഘട്ടനം ആൽവിൻ അലക്സ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ കൃഷ്ണ കുമാർ, മേക്കപ്പ് സിനൂപ് രാജ്, സൗണ്ട് ഡിസൈൻ വിഘ്നേഷ്, കിഷൻ, രജീഷ്, സൗണ്ട് മിക്സ് വിപിൻ നായർ, കൊറിയോഗ്രഫി സി പ്രസന്ന സുജിത്ത്. മെയ് 20ന് കേരളമെമ്പാടുമുള്ള തിയറ്ററുകളില്‍ വരയന്‍ പ്രദര്‍ശനത്തിനെത്തും. സത്യം സിനിമാസ് ആണ് വിതരണം. പിആർഒ എ എസ് ദിനേശ്.
'പൃഥ്വിരാജ് സിനിമയിലെ എൻസൈക്ലോപീഡിയ'; ബിജു മേനോൻ പറയുന്നു
മലയാള സിനിമയിലെ പ്രിയതാരമാണ് പൃഥ്വിരാജ്(prithviraj sukumaran). നന്ദനം എന്ന സിനിമയിലൂടെ ബിഗ് സ്ക്രീനിൽ അരങ്ങേറ്റം കുറിച്ച താരം കൈവയ്ക്കാത്ത മേഖല സിനിമയിൽ ഇല്ലെന്ന് പറയാം. അഭിനേതാവായും ഗായകനായും ഇപ്പോൾ നിർമ്മാതാവായും സംവിധായകനായും പൃഥ്വി മലയാളികളുടെ മനസിൽ ഇടംനേടുകയാണ്. ഇപ്പോഴിതാ നടൻ ബിജു മേനോൻ(Biju Menon) പൃഥ്വിരാജിനെ കുറിച്ച് പറഞ്ഞവാക്കുകളാണ് ശ്രദ്ധനേടുന്നത്.
"പൃഥ്വിരാജിനെ സിനിമയിലെ എൻസൈക്ലോപീഡിയ എന്ന് വേണമെങ്കിൽ പറയാം. സിനിമ അരച്ച് കലക്കി കുടിച്ച വ്യക്തിയാണ്. സിനിമയെ കുറിച്ച് പറയുമ്പോൾ ഖോര ഖോരം സംസാരിക്കാൻ കഴിവുള്ള, എല്ലാ മേഖലകളും അറിയാവുന്ന ഒരു വ്യക്തിയാണ്. എന്തുകാര്യവും പൃഥ്വിയോട് സംസാരിച്ചിരിക്കാൻ സാധിക്കും", എന്നാണ് ബിജു മേനോൻ പറഞ്ഞത്. ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിലായിരുന്നു ബിജു മേനോന്റെ പ്രതികരണം.
സച്ചിയുടെ അയ്യപ്പനും കോശിയും എന്ന ചിത്രത്തിലാണ് ബിജുമേനോനും പൃഥ്വിരാജും ഒന്നിച്ചഭിനയിച്ചത്. ഇരുവരുടെയും കോംമ്പോ മലയാളികൾ ഇരുകയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തിരുന്നു. അതേസമയം, ജന ഗണ മന എന്ന ചിത്രമാണ് പൃഥ്വിയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. കഴിഞ്ഞ മാസാവസാനം റീലീസ് ചെയ്ത ചിത്രം നിരൂപക- പ്രേക്ഷക പ്രശംസ നേടി പ്രദർശനം തുടരുകയാണ്. ബോക്സ് ഓഫീസിലും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.
മധു വാര്യര്‍ ആദ്യമായി സംവിധാനം ചെയ്ത ലളിതം സുന്ദരം എന്ന ചിത്രമാണ് ബിജു മേനോന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. മഞ്ജു വാര്യരും ചിത്രത്തിൽ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇരുപതുവർഷങ്ങൾക്കു ശേഷം മഞ്ജു വാര്യർ ബിജു മേനോന്റെ നായികയായി അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ‘കണ്ണെഴുതി പൊട്ടുംതൊട്ട് (1999)’ എന്ന ചിത്രത്തിലായിരുന്നു ഇരുവരും ഒന്നിച്ച് അഭിനയിച്ചത്.