'മുല്ലപ്പൂവേ' എന്ന് ആരംഭിക്കുന്ന ഗാനത്തിന് വരികള്‍ ഒരുക്കിയിരിക്കുന്നത് സന്തോഷ് വര്‍മ്മയാണ്. സംഗീതം പകര്‍ന്നിരിക്കുന്നത് അല്‍ഫോന്‍സ് ജോസഫ്.
സുരേഷ് ഗോപിയെപ്പോലെ ശോഭനയും ഒരിടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തിയ ചിത്രമാണ് അനൂപ് സത്യന്‍ സംവിധാനം ചെയ്ത 'വരനെ ആവശ്യമുണ്ട്'. ചെന്നൈയില്‍ മകള്‍ക്കൊപ്പം താമസിക്കുന്ന നീന എന്ന കഥാപാത്രത്തെയാണ് ശോഭന അവതരിപ്പിക്കുന്നത്. ശോഭനയും സുരേഷ് ഗോപിയും ഏറെക്കാലത്തിന് ശേഷം സ്‌ക്രീനില്‍ ഒരുമിച്ചെത്തുന്നു എന്നതും ചിത്രത്തിന്റെ യുഎസ്പി ആയിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ ഒരു ഗാനത്തിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍.
'മുല്ലപ്പൂവേ' എന്ന് ആരംഭിക്കുന്ന ഗാനത്തിന് വരികള്‍ ഒരുക്കിയിരിക്കുന്നത് സന്തോഷ് വര്‍മ്മയാണ്. സംഗീതം പകര്‍ന്നിരിക്കുന്നത് അല്‍ഫോന്‍സ് ജോസഫ്. പാടിയിരിക്കുന്നത് ഹരിചരണ്‍. സുരേഷ് ഗോഗിയെയും ശോഭനയെയും കൂടാതെ ദുല്‍ഖര്‍ സല്‍മാന്‍, കല്യാണി പ്രിയദര്‍ശന്‍, കെപിഎസി ലളിത, ജോണി ആന്റണി, ലാലു അലക്‌സ് തുടങ്ങിയവരൊക്കെ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. ചിത്രത്തിന്റെ രചനയും സംവിധായകന്റേത് തന്നെയാണ്. ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മ്മാണ കമ്പനിയായ വേഫെയറര്‍ ഫിലിംസും എം സ്റ്റാര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സും സംയുക്തമായാണ് നിര്‍മ്മാണം. കേരളത്തില്‍ ഏഴിന് തീയേറ്ററുകളിലെത്തിയ ചിത്രം ഒരുദിവസം മുന്‍പ് ജിസിസിയില്‍ റിലീസ് ചെയ്തിരുന്നു. ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന്.