കിടിലന്‍ ഡാന്‍സുമായി ഷെയ്ന്‍ നിഗം; വലിയ പെരുന്നാളിലെ പുതിയ ഗാനം കാണാം

By Web Team  |  First Published Dec 11, 2019, 12:24 PM IST

റെക്‌സ് വിജയന്‍ സംഗീതം ഒരുക്കിയിരിക്കുന്ന ചിത്രത്തിലെ ഗാനം പുറത്തിറങ്ങി


കുമ്പളങ്ങി നൈറ്റ്‌സിന് ശേഷം സൗബിന്‍ ഷാഹിറും ഷെയ്ന്‍ നിഗവും ഒന്നിക്കുന്ന ചിത്രമാണ് വലിയ പെരുന്നാള്‍. റെക്‌സ് വിജയന്‍ സംഗീതം ഒരുക്കിയിരിക്കുന്ന ചിത്രത്തിലെ ഗാനം പുറത്തിറങ്ങി . നവാഗതനായ ഡിമല്‍ ഡെന്നീസാണ് സിനിമ സംവിധാനം ചെയ്യുന്നത്. 

Latest Videos

അന്‍വര്‍ റഷീദിന്റെ അസോസിയേറ്റായി പ്രവര്‍ത്തിച്ച സംവിധായകനാണ് ഡിമല്‍. ഹിമികയാണ് നായിക. ജോജു ജോര്‍ജ്, അലന്‍സിയര്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, വിനായകന്‍, നിഷാദ് സാഗര്‍, സുധീര്‍ കരമന, അതുല്‍ കുല്‍ക്കര്‍ണി, റാസ മുറാദ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.


 

click me!