കല്യാണിയുടെ കഥ പറഞ്ഞ 'അമ്പാടി തുമ്പി കുഞ്ഞും..'; 'മാളികപ്പുറം' പാട്ടെത്തി

By Web Team  |  First Published Jan 1, 2023, 4:34 PM IST

കഴിഞ്ഞ വർഷത്തെ മറ്റൊരു മികച്ച- വിജയ ചിത്രമാകും മാളികപ്പുറം എന്നാണ് വിലയിരുത്തലുകൾ.


ഴിഞ്ഞ വർഷം അവസാനം തിയറ്ററുകളിൽ എത്തി മികച്ച വിജയം സ്വന്തമാക്കി കൊണ്ടിരിക്കുന്ന സിനിമയാണ് 'മാളികപ്പുറം'. ഉണ്ണി മുകുന്ദൻ നായകനായി എത്തിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വിഷ്ണു ശശി ശങ്കറാണ്. അരങ്ങേറ്റ ചിത്രം തന്നെ കളറാക്കിയ വിഷ്ണുവിനെയും ഉണ്ണി മുകുന്ദനെയും ചിത്രത്തിലെ ബാല താരങ്ങളെയും പ്രശംസിച്ച് കൊണ്ട് നിരവധി പേരാണ് ഓരോ ദിനവും രം​ഗത്തെത്തുന്നത്. ഈ അവസരത്തിൽ ചിത്രത്തിലെ വീഡിയോ ​ഗാനം റിലീസ് ചെയ്തിരിക്കുകയാണ് അണിയറ പ്രവർത്തകർ. 

'അമ്പാടി തുമ്പി കുഞ്ഞും..' എന്ന ​ഗാനമാണ് അണിയറ പ്രവർത്തകർ റിലീസ് ചെയ്തിരിക്കുന്നത്. മാളികപ്പുറത്തിലെ കേന്ദ്രകഥാപാത്രമായ ദേവനന്ദ അവതരിപ്പിക്കുന്ന കല്യാണിയുടെ കഥ പറയുന്ന ​ഗാനം ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസനും തീർത്ഥ സുബാഷും വൈഗ അഭിലാഷും ചേർന്നാണ്. രഞ്ജിൻ രാജ് സം​ഗീതം നൽകിയ ​ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് സന്തോഷ് വർമ്മയാണ്. 

Latest Videos

undefined

കല്യാണി എന്ന എട്ടു വയസ്സുകാരിയുടെയും അവളുടെ സൂപ്പർ ഹീറോ ആയ അയ്യപ്പന്റെയും കഥ പറഞഞ ചിത്രമാണ് മാളികപ്പുറം. കാവ്യ ഫിലിം കമ്പനി, ആന്‍ മെഗാ മീഡിയ എന്നീ ബാനറുകളില്‍ പ്രിയ വേണു, നീത പിന്‍റോ എന്നിവരാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. കഴിഞ്ഞ വർഷത്തെ മറ്റൊരു മികച്ച- വിജയ ചിത്രമാകും മാളികപ്പുറം എന്നാണ് വിലയിരുത്തലുകൾ. ഉണ്ണി മുകുന്ദന്റെ കരിയർ ബെസ്റ്റ് ചിത്രമാണെന്നും കണ്ണീരോടെ അല്ലാതെ സിനിമ കണ്ടിരിക്കാൻ സാധിക്കില്ലെന്നുമാണ് പ്രേക്ഷക പ്രതികരണങ്ങൾ. 

ഒടുവില്‍ അവര്‍ ഒന്നിക്കുന്നു; ​'ഗുരുവായൂരമ്പല നടയിൽ' പൃഥ്വിരാജിനൊപ്പം ബേസിൽ ജോസഫ്

'എന്നെ ഞാൻ ആക്കിയത് കുടുംബ പ്രേക്ഷകരാണ്, പ്രേക്ഷകരാണ്. അവരെ തൃപ്തിപ്പെടുത്താൻ ഏത് തരം സിനിമ ചെയ്യണമെന്നത് എപ്പോഴും ആലോചിച്ച് കൊണ്ടിരിക്കുന്ന കാര്യമാണ്. മാളികപ്പുറം പക്കാ ഫാമില എന്റർടെയ്നർ സിനിമയാണ്. എന്റെ കരിയർ ബെസ്റ്റ് വരാൻ പോകുന്നതെ ഉള്ളൂ. പക്ഷേ എന്റെ സിനിമകളിൽ ബെസ്റ്റ് സിനിമയാണിത്. മേപ്പടിയാനെക്കാൾ മൂന്നിരട്ടി മുകളിൽ പോകാൻ സാധ്യതയുണ്ട് ഈ സിനിമ. ഒത്തിരി സന്തോഷം' എന്നാണ് ഉണ്ണി മുകുന്ദൻ റിലീസ് ദിവസം മാധ്യമങ്ങളോട് പ്രതികരിച്ചത്. 

click me!