പാടിത്തകര്‍ത്ത് ഇന്നസെന്‍റ്; ലാലും ജൂനിയറും ചേര്‍ന്നൊരുക്കുന്ന 'സുനാമി'യുടെ പ്രൊമോ സോംഗ്

By Web Team  |  First Published Sep 2, 2020, 4:31 PM IST

പാന്‍ഡ ഡാഡ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ അലന്‍ ആന്‍റണിയാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ലാലിന്‍റേതാണ് കഥയും തിരക്കഥയും


ലാലും മകന്‍ ജീന്‍ പോള്‍ ലാലും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയില്‍ കൗതുകമുണര്‍ത്തിയിരുന്ന പ്രോജക്ട് ആണ് 'സുനാമി'. ചിത്രത്തിന്‍റെ പ്രൊമോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. ബന്ധുക്കളൊരുമിച്ച് നടത്തുന്ന ഒരു ദീര്‍ഘദൂര യാത്രയ്ക്കിടെ പാടുന്ന ഗാനമായാണ് പ്രൊമോ സോംഗ് പ്രത്യക്ഷപ്പെടുന്നത്.

ഇന്നസെന്‍റ്, നേഹ എസ് നായര്‍, യക്‍സന്‍ ഗാരി പെരേര എന്നിവര്‍ ചേര്‍ന്നാണ് ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. ലാലിന്‍റേതാണ് വരികള്‍. ഇന്നസെന്‍റ്, ലാല്‍, മുകേഷ്, സുരേഷ് കൃഷ്ണ, അജു വര്‍ഗീസ്, ബാലു, ഉണ്ണി കാര്‍ത്തികേയന്‍, നേഹ എസ് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. 

Latest Videos

പാന്‍ഡ ഡാഡ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ അലന്‍ ആന്‍റണിയാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ലാലിന്‍റേതാണ് കഥയും തിരക്കഥയും. അലക്‌സ് ജെ പുളിക്കൽ ഛായാഗ്രഹണവും രതീഷ് രാജ് എഡിറ്റിംഗും നിർവഹിക്കുന്ന സുനാമിയുടെ സംഗീതം കൈകാര്യം ചെയ്യുന്നത് യക്സൻ ഗാരി പെരേരയും നേഹ എസ് നായരും ചേർന്നാണ്. ഇന്നസെന്‍റ്, മുകേഷ്, അജു വർഗീസ്, ബാലു വർഗീസ്, സുരേഷ് കൃഷ്ണ, ആരാധന ആൻ, അരുൺ ചെറുകാവിൽ, ദേവി അജിത്, നിഷ മാത്യു, വത്സല മേനോൻ, സിനോജ് വർഗീസ്, സ്‍മിനു എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. അനഘ, ഋഷ്‍ദാന്‍ എന്നിവർ കൊറിയോഗ്രാഫി നിർവഹിക്കുന്നു. അനൂപ് വേണുഗോപാലാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. തൃശൂർ, എറണാകുളം എന്നിവിടങ്ങളിലായിട്ടാണ് സുനാമി ചിത്രീകരണം പൂർത്തിയാക്കിയത്.

click me!